തേഞ്ഞിപ്പലം: ഫെബ്രുവരി ആറ് മുതൽ 10 വരെ ഗുവാഹത്തിയിൽ നടക്കുന്ന 36ാമത് ദേശീയ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിെൻറ സെലക്ഷൻ ട്രയൽസ് പൂർത്തിയായപ്പോൾ യോഗ്യത നേടിയത് 50 പേർ. ഫെഡറേഷൻ കപ്പ് ജൂനിയർ അത്ലറ്റിക്സിന് 13 താരങ്ങളും യോഗ്യരായി. കോവിഡ് മൂലം സംസ്ഥാന ജൂനിയർ മീറ്റ് സംഘടിപ്പിക്കാതെ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ രണ്ട് ദിവസത്തെ സെലക്ഷൻ ട്രയൽസ് നടത്തി ടീമിനെ തിരഞ്ഞെടുക്കുകയായിരുന്നു.
14, 16, 18, 20 വയസ്സിന് താഴെയുള്ള നാല് വിഭാഗങ്ങളിൽ 420ഓളം പേർ പങ്കെടുത്തു. ആൺ, പെൺ ഇനങ്ങളിൽ 800ഓളം പേർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പരിശീലനം ലഭിക്കാത്തതിനാൽ പലരും പിന്മാറുകയായിരുന്നു. താരങ്ങളുടെ എണ്ണക്കുറവുള്ളതിനാൽ മൂന്ന് ദിവസങ്ങളായി നടക്കേണ്ട മത്സരം രണ്ട് ദിവസമായി വെട്ടിച്ചുരുക്കി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു മത്സരങ്ങൾ. സെലക്ഷൻ ട്രയൽസ് ആയിരുന്നെങ്കിലും വിവിധ കാറ്റഗറിയിലുള്ള കുട്ടികൾക്ക് നാല് കോൾ റൂമുകൾ സ്ഥാപിച്ചിരുന്നു. ജൂനിയർമീറ്റിന് 26 ആൺകുട്ടികളും, 24 പെൺകുട്ടികളും യോഗ്യത നേടി. സീനിയർതാരങ്ങൾ മത്സരിക്കുന്ന ഫെഡറേഷൻ കപ്പിൽ ആറ് വനിതകളും, ഏഴ് പുരുഷന്മാരും യോഗ്യത നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.