'ന്യൂസിലാൻഡിനെതിരെ തോറ്റെങ്കിലെന്താ ഷാരൂഖ് ഖാന്‍റെ അഭിനന്ദനം ലഭിച്ചില്ലേ'; ഗംഭീറിനെ പുകഴ്ത്തി കിങ് ഖാൻ

ഇന്ത്യൻ ഹെഡ് കോച്ചിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ. ഷാരൂഖ് ഖാന്‍റെ പിറന്നാൾ ദിനത്തിൽ ഗംഭീർ എക്സിൽ കുറിച്ച കുറിപ്പിന് മൂന്ന് ദിവസത്തിന് ശേഷം അദ്ദേഹം മറുപടി നൽകുകയായിരുന്നു. ഗംഭീർ ഒരു ഇൻസ്പീറേഷനാണെന്നും തന്‍റെ നായകൻ ആണെന്നും ഷാരൂഖ് ഖാൻ പറഞ്ഞു.

'എപ്പോഴും 25 വയസിൽ നിൽക്കുന്നയാൾക്ക് പിറന്നാൾ ആശംസകൾ. നിങ്ങളുടെ എനർജി,  ചരിഷ്മ, ചാർമുമെല്ലാം നിങ്ങളുടെ യുവത്വം നിലനിർത്തുന്നു. എപ്പോഴും സ്നേഹം പകർന്നുകൊണ്ടിരിക്കുക,' എന്നായിരുന്നു ഗംഭീർ ഷാരൂഖ് ഖാന്‍റെ പിറന്നാളിന് എഴുതിയത്.

ഇതിന് മറുപടിയുമായാണ് കിങ് ഖാൻ എത്തിയത്. 'എനിക്ക് 25ഓ? അതിലും പ്രായം കുറവാണെന്നാണ് ഞാൻ കരുതിയത്. ഹ..ഹ...നന്ദി ജി.ജി ഒരു വലിയ പ്രചോദനമാകുന്നതിന്, എന്‍റെ ജീവിതത്തിൽ കൊണ്ടുവരുന്ന സത്യസന്ധതക്ക്, എന്‍റെ എക്കാലത്തെയും നായകൻ, ലവ് യു,' എന്നായിരുന്നു ഷാരൂഖ് മറുപടിയായി നൽകിയത്.



ഷാരൂഖിന്‍റെ ഓണർഷിപ്പിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ മുൻ നായകനും മെന്‍ററുമായി ഗംഭീർ ചുമതലയിലുണ്ടായിരുന്നു. ഗംഭീർ നായകനായിരുന്നപ്പോഴായിരുന്നു കെ.കെ. ആർ രണ്ട് കീരീടം നേടിയത്. അദ്ദേഹം മെന്‍ററായി എത്തിയപ്പോൾ ടീമിന് മൂന്നാം ഐ.പി.എൽ ട്രോഫിയും ലഭിച്ചു.

നിലവിൽ ഇന്ത്യൻ ടീമിന്‍റെ ഹെഡ് കോച്ചാണ് ഗൗതം ഗംഭീർ. എന്നാൽ മോശം സമയമാണ് ഗംഭീറിനും ഇന്ത്യൻ ടീമിനും നിലവിലുള്ളത്. കോച്ചായി എത്തിയതിന് ശേഷം ശ്രീലങ്കക്കെതിരെ ഇന്ത്യ ഏകദിന പരമ്പര തോറ്റിരുന്നു. പിന്നീട് സ്വന്തം നാട്ടിൽ ന്യൂസിലാൻഡിനെതിരെ ടെസ്റ്റ് പരമ്പര പൂർണമായി അടിയറവ് പറയുകയും ചെയ്തത് ഗംഭീറിന് വിനയായിട്ടുണ്ട്. അടുത്തതായി ദക്ഷിണാഫ്രിക്കക്കെതിരെ വരുന്ന ട്വന്‍റി-20 പരമ്പരയും ആസ്ട്രേലിയക്കെതിരുള്ള ടെസ്റ്റ് പര്യടനവും താരത്തെ പരീക്ഷിക്കുന്നതാവും.

Tags:    
News Summary - sharukh kan aprrciated gautam gambir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.