കൊച്ചി: അച്ഛനും മക്കളും ചേർന്നതോടെ പിറന്നത് അക്കാദമി. ഇതേ അക്കാദമിയിലെ പരിശീലകനായ പിതാവിന്റെ ശിക്ഷണത്തിലെത്തിയ മകൾക്ക് വെങ്കലത്തിളക്കവും. തിരുവനന്തപുരം പാപ്പനംകോട് പൂഴിക്കുന്നിലെ സെനിത്ത് ഫെൻസിങ് അക്കാദമിയാണ് സ്കൂൾ ഗെയിംസിലെ താരമായത്.
അക്കാദമിക്ക് തുടക്കമിട്ട പ്രഭൂലാലിന്റെ മകൾ ഇന്ദുലേഖ ബുധനാഴ്ച നടന്ന ഫെൻസിങ് സാബർ മത്സരത്തിൽ വെങ്കലവും നേടി. ഫെൻസിങിലെ ദേശീയതാരമായിരുന്ന പ്രഭൂലാൽ, തന്റെ വഴിയെ മക്കളെ നടത്താൻ ലക്ഷ്യമിട്ടാണ് പരിശീലന കേന്ദ്രം ആരംഭിച്ചത്. രണ്ടുമക്കൾക്കും പരിശീലനം നൽകുന്നതിനിടെ, ഫെൻസിങ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ സ്വന്തം ജില്ലയായ തിരുവനന്തപുരത്തിന് കിരീടം നഷ്ടമായി. ഇതോടെയാണ് മൂന്നുവർഷം മുമ്പ് പ്രഭൂലാൽ അക്കാദമി ആരംഭിക്കുന്നത്.
ഫെൻസിങിലേക്ക് കൂടുതൽ താരങ്ങൾ എത്തിയാലെ തിരുവനന്തപുരത്തിന് നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ കഴിയൂവെന്ന ചിന്തയായിരുന്നു ഇതിനുപിന്നിൽ. മക്കളായ പി.എ. ഇന്ദുലേഖ,ദിയ എന്നിവർക്കൊപ്പം 30 താരങ്ങൾക്കാണ് ഇപ്പോൾ പരിശീലനം. രണ്ടുവർഷമായി കാത്തിരുന്ന നിമിഷമെന്നായിരുന്നു മകളുടെ നേട്ടത്തെ പരിശീലകൻ വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.