3000 മീറ്റർ സീനിയർ ആൺകുട്ടികളുടെ ഓട്ടത്തിൽ ആറ് വർഷം പഴക്കമുള്ള മീറ്റ് റെക്കോഡ് മറികടന്ന് മലപ്പുറത്തിന്റെ മുഹമ്മദ് അമീനും മുഹമ്മദ് ജസീലും. ഒരേ സ്കൂളിൽ ഒരുമിച്ച് പഠിച്ച് പരിശീലിക്കുന്ന കൂട്ടുകാരാണ് ഇരുവരും. മത്സരത്തിൽ മീറ്റ് റെക്കോഡ് മറികടന്നതിലും ഒപ്പത്തിനൊപ്പം എത്തിയത് രണ്ടുപേർക്കും അവസാന സ്കൂൾ മീറ്റിലെ മറക്കാനാവാത്ത സന്തോഷമായി.
2018ൽ കോതമംഗലം മാർബേസിലിന്റെ ആദർശ് ഗോപിയുടെ പേരിലുള്ള 8 മിനിറ്റ് 39.77 സെക്കൻഡാണ് ഇരുവരും മാറ്റിക്കുറിച്ചത്. 8 മിനിറ്റ് 37.69 സെക്കൻഡ് സമയം കൊണ്ട് മത്സരം പൂർത്തിയാക്കിയാണ് മുഹമ്മദ് അമീൻ റെക്കോഡോടെ സ്വർണം പിടിച്ചത്. 8 മിനിറ്റ് 38.41 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ജസീൽ വെള്ളിയും നേടി. ഇരുവരും മലപ്പുറം ചീക്കോട് കെ.കെ.എം.എച്ച്.എസ്.എസിലെ താരങ്ങളാണ്. കഴിഞ്ഞ സംസ്ഥാന സ്കൂൾ മീറ്റിലും ഇവർക്ക് തന്നെയായിരുന്നു ഒന്നും രണ്ടും സ്ഥാനങ്ങൾ. അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളജിലെ കായികധ്യാപകനായ കെ.വി അമീർ സുഹൈലിന്റെ കീഴിലാണ് പരിശീലനം. കടുങ്ങല്ലൂർ സ്വദേശിയായ എം.പി അബ്ദു റഹിമാൻ- മുനീറ ദമ്പതികളുടെ മകനാണ് അമീൻ. എടവണ്ണപ്പാറ സ്വദേശിയായ ജമാൽ- സഫറീന ദമ്പതികളുടെ മകനാണ് ജസീൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.