ടോക്യോ: കോവിഡിൽ കുടുങ്ങി ഒരു വർഷം നീണ്ട ടോക്യോ ഒളിമ്പിക്സ് വിജയകരമായി പൂർത്തിയാക്കാൻ നേരത്തെ സ്പോൺസർമാർ വാഗ്ദാനം ചെയ്തിരുന്നത് 25,000 കോടി രൂപ.
മുൻ ഒളിമ്പിക്സുകളെ അപേക്ഷിച്ച് രണ്ടിരട്ടി കൂടിയ തുക. സ്വകാര്യ ഫണ്ടിങ്ങിൽ നടത്താൻ നിശ്ചയിച്ച ഒളിമ്പിക്സിെൻറ മൊത്തം വരുമാനത്തിെൻറ 60 ശതമാനമാണ് പ്രാദേശിക സ്പോൺസർഷിപ്പിലൂടെ കണ്ടെത്താൻ തീരുമാനിച്ചിരുന്നത്.
ടിക്കറ്റ് വിൽപന വഴി 14 ശതമാനം ലഭിക്കുമെന്ന് കണക്കുകൂട്ടിയിരുന്നുവെങ്കിലും കാണികൾക്ക് അടുത്ത വർഷവും പ്രവേശനം സാധ്യമാകുമോ എന്നാണ് ആശങ്ക.
നേരത്തെ സ്പോൺസർഷിപ്പുമായി മുന്നോട്ടുവന്ന കമ്പനികൾ അടുത്ത വർഷവും തുക മുടക്കാൻ തയാറാണോയെന്ന് ഉറപ്പിക്കാൻ വൈകാതെ യോഗം വിളിക്കുമെന്ന് സംഘാടകർ പറയുന്നു. എന്നാൽ, കരാർ പുതുക്കുന്ന കാര്യത്തിൽ മിക്ക കമ്പനികളും താൽപര്യക്കുറവ് കാണിക്കുന്നതായാണ് സൂചന.
പ്രാദേശിക സ്പോൺസർമാരായി 67 കമ്പനികളാണ് നേരത്തെ കരാറിലെത്തിയിരുന്നത്. ഇതിൽ മുൻനിര സ്പോൺസർമാർ 11 എണ്ണം.
ശരാശരി 1,89,000 കോടിയാണ് ടോക്യോ ഒളിമ്പിക്സിന് ചെലവ്. പരിപാടി കുറച്ച് ചെലവു കുറക്കാനായാൽ പോലും അടിസ്ഥാന സൗകര്യമൊരുക്കാൻ വന്ന കനത്ത ചെലവുകൾ ഇനി വീണ്ടെടുക്കാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.