മലപ്പുറം: കായികതാരം പി.യു. ചിത്രയുടെ ജീവിതത്തെ ആസ്പദമാക്കി ഡോക്യൂഫിക്ഷൻ ഒരുങ്ങുന്നു. വാഴയൂർ സിയാസ് മീഡിയ സ്കൂളിെൻറ ബാനറിൽ രവീണ രാജനാണ് സംവിധാനം.
'ക്വീൻ ഒാഫ് ദ മൈൽസ്' ചിത്രത്തിെൻറ പോസ്റ്റർ സംവിധായകൻ പ്രശോഭ് വിജയൻ പ്രകാശനം ചെയ്തു. ആദ്യ പ്രമോഷൻ പോസ്റ്റർ ലോക കായികദിനത്തിൽ സംവിധായകൻ സക്കരിയയും ആർട്ട് ഡയറക്ടർ അനീസ് നാടോടിയും ചേർന്ന് റിലീസ് ചെയ്തിരുന്നു.
2021 ജനുവരിയോടെ ചിത്രം റിലീസിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ആദ്യമായാണ് സിയാസ് മീഡിയ സ്കൂളിെൻറ ബാനറിൽ ഡോക്യുഫിക്ഷൻ പുറത്തിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.