മലയാളി ബാലികയുടെ കളിമികവിന്​ കയ്യടിച്ച്​ റാഫേൽ നദാൽ

തിരുവനന്തപുരം: മലയാളിയായ അഞ്ചുവയസുകാരിയുടെ മാസ്കരിക കളി മികവിന്‌ മുന്നിൽ അമ്പരന്ന് ടെന്നിസ്‌ ഇതിഹാസം റാഫേൽ നദാൽ. തിരുവനന്തപുരം പേരൂർക്കടയിലെ പത്മവിലാസം റോഡിലെ വി.എസ്. ഭവനിൽ അഞ്ചുവയസുകാരി വിവിക്തയാണ്‌ പ്രതിഭ നിറയും പ്രകടനത്തോടെ നദാലിെൻറ മനസ്‌ കീഴടക്കിയത്‌.

വിവിക്തയുടെ മാസ്കരിക ഷോട്ടുകൾ കണ്ട നദാൽ കുഞ്ഞ് പ്രതിഭക്ക് അഭിനന്ദന വീഡിയോ സന്ദേശമയക്കുകയും നേരിൽ കാണാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. ഒപ്പം വിവിക്തക്ക്‌ സമ്മാനവും അയച്ചു.

പിതാവും മുൻ കേരള ടെന്നീസ് താരവുമായിരുന്ന വി.എസ്. വിശാഖ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിവിക്തയുടെ വീഡിയോ കിയ മോട്ടോഴ്‌സ് ഗ്ലോബൽ അവർ സംഘടിപ്പിച്ച ടാലന്റ്‌ ഹണ്ടിലേക്ക് ചേർക്കുകയായിരുന്നു.

ഇതോടെയാണ് കുട്ടിതാരത്തിെൻറ കളിമികവ് നദാൽ കാണുന്നത്. രണ്ടാം വയസിൽ റാക്കറ്റ് പിടിച്ചുതുടങ്ങിയ വിക്ത നാലാം വയസിൽ കോർട്ടിൽ സജീവമാണെന്ന് അമ്മ സുചിത്ര പറയുന്ന xടെന്നീസിൽ മാത്രമല്ല, പാട്ട്‌, നൃത്തം,അഭിനയം എന്നിവയിലും മിടുക്കിയാണ്‌ .

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.