മെല്‍ബണ്‍: കരിയറില്‍ ആദ്യമായി ആസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനാകാതെ ടെന്നിസ് ഇതിഹാസതാരം റോജര്‍ ഫെഡറര്‍. കാല്‍മുട്ടിലെ ശസ്ത്രക്രിയയെ തുടര്‍ന്നാണ് ഫെഡററിന് ആസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നത്.
കോവിഡിനെ തുടര്‍ന്ന് പലതവണ മാറ്റിവെച്ച ടൂര്‍ണമെന്റ് ഫെബ്രുവരിയിലാണ് നടക്കുന്നത്. അതുകൊണ്ടു തന്നെ ഫെഡറര്‍ പങ്കെടുക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ കൂടുതല്‍ വിശ്രമം ആവശ്യമാണെന്നും അതിനാല്‍ ആസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനാകില്ലെന്നും ഫെഡററുടെ ഓഫീസ് അറിയിക്കുകയായിരുന്നു.
കാല്‍മുട്ടില്‍ രണ്ട് തവണ ശസ്ത്രക്രിയ നടത്തേണ്ടി വന്നതിനെ തുടര്‍ന്ന് ഫെബ്രുവരി മുതല്‍ സ്വിസ് താരം വിശ്രമത്തിലായിരുന്നു. എന്നാൽ അടുത്തിടെ പരിശീലനം പുനരാരംഭിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ മെൽബൺ സെമി ഫൈനലിൽ നൊവാക് ജോക്കോവിച്ചിനോട് തോറ്റതിന് ശേഷം ഫെഡറർ ഇതുവരെ ഒരു ടൂർണമെന്റിലും കളിച്ചിട്ടില്ല.
മുപ്പത്തൊമ്പതുകാരനായ ഫെഡറര്‍ 2000ത്തിലാണ് ആദ്യമായി ആസ്‌ട്രേലിയന്‍ ഓപ്പണിലിറങ്ങുന്നത്. പിന്നീട് ഇതുവരെയുള്ള എല്ലാ ടൂര്‍ണമെറുകളിലും പങ്കെടുത്തിട്ടുണ്ട്. ആറു തവണ കിരീടം ചൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.