ഹൈദരാബാദ്: ഭർത്താവും പാക് ക്രിക്കറ്റ്താരവുമായ ശുഐബ് മാലിക്കുമായുള്ള രസകരമായ സംഭാഷണങ്ങൾ ഓർത്തെടുത്ത് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. ഒരു സ്പോർട്സ് വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് സാനിയ തൻെറ പിന്തുണ എക്കാലവും ഇന്ത്യക്കായിരിക്കുമെന്ന് ശുഐബ് മാലിക്കിനോട് വ്യക്തമാക്കിയ സംഭവം വിവരിച്ചത്.
വിവാഹത്തിനുമുമ്പ് ഇന്ത്യ-പാകിസ്താൻ മത്സരങ്ങളുമായി ബന്ധപ്പെട്ട് ഇരുവർക്കുമിടയിലുണ്ടായിരുന്ന ആശയ സംഘട്ടനങ്ങളും ചെറുപിണക്കങ്ങളും സാനിയ മിർസ അഭിമുഖത്തിൽ പങ്കുവെച്ചത് ഇങ്ങനെ: '' അദ്ദേഹത്തിന് ഇന്ത്യയുമായി കളിക്കുന്നത് വലിയ ഇഷ്ടമായിരുന്നു. വിവാഹത്തിന് മുമ്പ് ഞങ്ങൾ കണ്ടുമുട്ടുേമ്പാഴെല്ലാം ഇതിനെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. അപ്പോഴെല്ലാം അദ്ദേഹത്തോട് എനിക്ക് പറയാനുണ്ടായിരുന്നത് എന്തുസംഭവിച്ചാലും ഞാൻ ഇന്ത്യെയ പിന്തുണക്കുമെന്നായിരുന്നു. ഇന്ത്യക്കെതിരായ പ്രകടനംകൊണ്ട് ഞാനതിന് മറുപടിനൽകുമെന്നായിരുന്നു അദ്ദേഹത്തിൻെറ പ്രതികരണം. ദീർഘ കാലം ക്രിക്കറ്റിലുണ്ടായിരുന്ന അദ്ദേഹത്തിേൻറത് അവിസ്മരണീയ കരിയറായിരുന്നു - സാനിയ പറഞ്ഞു.
തങ്ങൾക്കിടയിൽ നിലനിൽക്കുന്ന ബന്ധത്തെക്കുറിച്ചും സാനിയ മിർസ വാചാലയായി.2010ലാണ് സാനിയ മിർസയും ശുഐബ് മാലിക്കും വിവാഹിതരായത്. 2018ൽ ഇവർക്ക് ആൺകുട്ടി പിറന്നിരുന്നു. അമ്മയാകാനായി കളത്തിൽ നിന്നും മാറിനിന്ന സാനിയ കഴിഞ്ഞവർഷം ടെന്നീസ് കോർട്ടിലേക്ക് തിരികെയെത്തിയിരുന്നു.
പാകിസ്താനായി 20 വർഷത്തോളം കളിച്ച ശുഐബ് മാലിക് 287 ഏകദിനങ്ങളിലും 35 ടെസ്റ്റുകളിലും കളത്തിലിറങ്ങിയിട്ടുണ്ട് . 2019 ഏകദിനലോകകപ്പിനെത്തുടർന്ന് മാലിക് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.