വയസ്സ്​ ഏഴ്​, ഉയർത്തുന്നത്​ 80 കിലോ!; വൈറലായി കൊച്ചുപെൺകുട്ടി VIDEO

ദിവസം ജിമ്മിൽ പോകാൻ മടിയുള്ളവർക്കും ​വെയ്​റ്റ്​ ലിഫ്​റ്റിങ്​ നടത്തിയാൽ നടുവുളുക്കുമെന്ന്​ കരുതുന്നവർക്കും ഇതാ ഈ പെൺകുട്ടിയെ മാതൃകയാക്കാം. പേര്​ റോറി വാൻലുൽഫ്​റ്റ്​. അമേരിക്കയിലെ ഈ ഏഴുവയസ്സുകാരി 80 കിലോ ഗ്രാം വരെ ഉയർത്തും​!.

അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ ചാമ്പ്യൻ കൂടിയാണ്​​ ഈ കൊച്ചുമിടുക്കി. അഞ്ച്​ വയസ്സിന്​ ശേഷം ആരംഭിച്ച കടുത്ത പരിശീലനത്തിലൂടെയാണ്​ അമ്പരപ്പിക്കുന്ന കരുത്ത്​ റോറി നേടിയെടുത്തത്​. ജിംനാസ്​റ്റിക്കിൽ പരിശീലനം തുടങ്ങിയ റോറി പിന്നീട്​ വെയ്​റ്റ്​ ലിഫ്​റ്റിങ്ങിലേക്ക്​ ചുവടുമാറ്റുകയായിരുന്നു. 



റോറിക്ക്​ ഡെഡ്​ ലിഫ്​റ്റിൽ 80 കിലോ​ഗ്രാമും സ്​നാച്ചിൽ 32 കിലോ ഗ്രാമും ക്ലീൻ ആൻഡ്​ ജെർകിൽ 42 കിലോയും സ്​ക്വാറ്റിൽ 61 കിലോ ഗ്രാമും ഉയർത്താൻ കഴിയും. ഇൻസ്​റ്റ​ഗ്രാമിൽ വിഡിയോ ​പോസ്​റ്റ്​ ചെയ്യുന്ന ഈ കൊച്ചുമിടുക്കി ലോകമാകെ ശ്രദ്ധ നേടുകയാണ്.



Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.