ചെറുതുരുത്തി: ബോക്സിങ്ങിൽ ചാമ്പ്യൻമാരായി കുടുംബത്തിൽനിന്ന് രണ്ടുപേർ. പാലക്കാട് ജില്ല ബോക്സിങ് ചാമ്പ്യൻഷിപ്പിലാണ് ഇരുവരും കിരീടമണിഞ്ഞത്.
ചെറുതുരുത്തി കോന്നനാത്ത് പടിഞ്ഞാറേതിൽ പ്രദീപ്-വിമ ദമ്പതിമാരുടെ മകൾ അരുണിമ കെ.പി. ഗോപകുമാർ-സുമംഗല ദമ്പതിമാരുടെ മകൾ അനുപമ എന്നിവരാണ് സ്വർണമെഡൽ കരസ്ഥമാക്കിയത്.
ഇതിൽ കെ.പി. അരുണിമ സബ് ജൂനിയർ വിഭാഗത്തിൽ മികച്ച ബോക്സറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഷൊർണൂർ നിള തീരത്തായിരുന്നു മത്സരം. പാലക്കാട് ജില്ല ഒളിമ്പിക്സ് അസോസിയേഷനും ജില്ല അമേച്ച്വർ അസോസിയേഷനും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.