'മറുപടി നൽകാതെ പകുതിക്ക് വെച്ച് മടങ്ങി'; ജഡേജക്കെതിരെ ആസ്ട്രേലിയൻ മാധ്യമങ്ങൾ!

ബോർഡർ-​ഗാവസ്കർ ട്രോഫി പരമ്പരയിലെ നാലാം മത്സരത്തിന് മുമ്പായി ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജ‍ഡേജ നടത്തിയ വാർത്താ സമ്മേളനത്തെച്ചൊല്ലി വിവാദം. ആസ്ട്രേലിയൻ മാധ്യമപ്രവർത്തകരുടെ ഇംഗ്ലീഷിലുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാത്തതാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്.

തുടർച്ചയായി ആസ്ട്രേലിയൻ മാധ്യമപ്രവർത്തകരുടെ ചോദ്യം ജഡേജ അവഗണിച്ചെന്നും ക്ഷണിച്ച് വരുത്തി അപമാനിച്ചെന്നും മാധ്യമപ്രവർത്തകർ ആരോപിച്ചു.  ഇതോടൊപ്പം താരം കുറേ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ മടങ്ങിയെന്നും മാധ്യമപ്രവർത്തകർ ആരോപിച്ചു.  അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നും ഇന്ത്യൻ മാധ്യമങ്ങളെ മാത്രമായിരുന്നു ക്ഷണിച്ചതെന്നും ടീം ബസ്സിന്‍റെ സമയമായത് മൂലം ജഡേജ പെട്ടെന്ന് ഇറങ്ങുകയായിരുന്നുവെന്നും ഇന്ത്യൻ ടീമിന്‍റെ മീഡിയ മാനേജർ അറിയിച്ചു.

ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ നാലാം മത്സരം ഡിസംബർ 26ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിക്കും. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇരുടീമുകളും ഓരോ വിജയം വീതം നേടിയിട്ടുണ്ട്. ഒരു മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു. പരമ്പര സമനിലയിൽ അവസാനിച്ചാലും നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ബോർഡർ-​ഗാവസ്കർ ട്രോഫി നിലനിർത്താൻ സാധിക്കും. എങ്കിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പ്രവേശനത്തിന് ഇന്ത്യയ്ക്ക് രണ്ട് മത്സരങ്ങളിലും വിജയം അനിവാര്യമാണ്.

Tags:    
News Summary - Australian Media's and Ravindr jadeja Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.