തെരഞ്ഞെടുപ്പിന്റെ ആവേശത്തുടിപ്പുകളാണ് മുദ്രാവാക്യങ്ങൾ. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനം ഏറ്റുവിളിച്ച നിരവധി മുദ്രാവാക്യങ്ങൾ ചരി ത്രത്തിലിന്നും മുഷ്ടിചുരുട്ടി നിൽക്കുന്നു. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ നടന്ന ഈ തെരഞ്ഞെടുപ്പിൽ ഉശിരൻ മുദ്രാവാക്യങ്ങളുടെ അസാന്നിധ്യം എങ്ങും മുഴച്ചുനിൽക്കുന്നു. തെരഞ്ഞെടുപ്പ് പ്രകടനങ്ങളോ കൂറ്റൻ റാലികളാൽ ശക്തിപ്രകടനങ്ങളോ ഇല്ലാതെയാണ് ഒരു തെരഞ്ഞെടുപ്പ് കാലം കടന്നുപോകുന്നത്.
ഒരുകാലത്ത് പാർട്ടികളി ൽ മുദ്രാവാക്യം എഴുത്ത് വിദഗ്ധരുണ്ടായിരുന്നു. ഇന്ന് പി.ആർ ഏജൻസികൾക്കാണ് നിയോഗം. ലാൽ ബഹദൂർ ശാസ്ത്രിയുടെ 'ജയ് ജവാൻ ജയ് കിസാൻ' മു തൽ മോദിയുടെ 'അച്ഛേ ദിൻ' വരെ പരന്നുകിടക്കുന്നു, സ്വതന്ത്ര ഇന്ത്യയെ സ്വാ ധീനിച്ച മുദ്രാവാക്യങ്ങൾ.
അച്ചടിച്ച വാചകങ്ങളേക്കാൾ മുദ്രാവാക്യ ങ്ങൾക്കാണ് നിരക്ഷര ജനങ്ങൾക്കിടയിൽ തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞ ത്. ദാരിദ്ര്യം ചർച്ചയായ '60 കളിലും '70 കളിലും ആ വിഷയത്തെ ഉപജീവിച്ച മുദ്രാവാക്യങ്ങളുണ്ടായി. കോൺഗ്രസിെൻറ 'ഗരീബി ഹഠാവോ' പ്രമുഖം. അടിയന്തരാവസ്ഥക്ക് ശേഷം പ്രതിപക്ഷ മുദ്രാവാക്യം തെരുവുകളിലുയർന്നു. 'ഇന്ദിര ഹഠാവോ, ദേശ് ബചാവോ'.
' 70കളിലും അടിയന്തരാവസ്ഥ കാലത്തും ഇന്ദിര ഗാന്ധിയുടെ സർവാധിപത്യം മുഴങ്ങിയ മുദ്രാവാക്യമായിരുന്നു. "ഇന്ത്യയാണ് ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ'. തുടർന്ന് തെറ്റിപ്പിരിഞ്ഞ കോൺഗ്രസുകാർ ആ മുദ്രാവാക്യം തിരുത്തി. "ഇന്ത്യയെന്നാല് ഇന്ദിരയല്ല, ഇന്ദിരയെന്നാല് ഇന്ത്യയുമല്ല, ഇന്ദിര കൊട്ടും താളംകേട്ട്, തുള്ളാനല്ല കോണ്ഗ്രസ്'. കൂട്ടുകക്ഷി ഭരണകാലത്തിന് ശേഷം 1991ൽ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിെൻറ മുദ്രാവാക്യം 'സ്ഥിരതക്ക് ഒരുവോട്ട്, കോൺഗ്രസിന് ഒരു വോട്ട്' എന്നതായി. 98ൽ ബി.ജെ.പിയുടെ മുദ്രാവാക്യം ശ്രദ്ധേയമായിരുന്നു: അബ് കി ബാരി, അടൽ ബിഹാരി (ഇത്തവണ അടൽ ബിഹാരി).
2004 ൽ ബി.ജെ.പിയുടെ 'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യം അവർക്ക് തിരിച്ചടിയായതും കണ്ടു. ഒരു ദശകത്തിന് ശേഷം നരേന്ദ്ര മോദിയുടെ 'അച്ഛേ ദിൻ ആനേവാലേ ഹൈ' ഇന്ത്യൻ രാഷ്ട്രീയത്തിെൻറ ഗതി മാറ്റി. പിന്നീട് ഇത് പരിഹാസവുമായി. ഇത്തവണയും ബി.ജെ.പിക്ക് രണ്ട് മുദ്രാവാക്യങ്ങളുണ്ട്: മോദി ഹേ തോ മുംകിൻ ഹൈ'യും 'ഫിർ ഏക് ബാർ, മോദി സർക്കാർ' ഉം. മോദിയെ പരിഹസിക്കുന്ന രാഹുൽ ഗാന്ധിയുടെ 'ചൗക്കിദാർ ചോർ ഹെ' എന്നതിനെ പ്രതിരോധിക്കാനായി ബി.ജെ.പി ഇപ്പോൾ 'മേം ഭി ചൗക്കീദാർ' എന്ന മുദ്രാവാക്യമുയർത്തിയിട്ടുണ്ട്.
സർഗാത്മക മുദ്രാവാക്യങ്ങളുടെ വിളഭൂമിയായിരുന്നു കേരളവും. ജഗ്ജീവൻപോയി, ജീവൻ േപായി, ബഹുഗുണ പോയി, ഗുണം പോയി എന്നിങ്ങനെയായിരുന്നു ഒന്ന്. അടിയന്തരാവസ്ഥക്കുശേഷം ഇന്ദിര കോൺഗ്രസിന് ലഭിച്ച കനത്ത പ്രഹരം മുദ്രാവാക്യങ്ങളിൽ മുഴങ്ങിയത്: ''പശുവും പോയി കിടാവും പോയി, ഗുണവും പോയി നിറവും പോയി'' എന്നായിരുന്നു.
െഎക്യകേരളം ആഘോഷവേളയിൽ കമ്യൂണിസ്റ്റുകാർ ചരിത്രം അടയാളപ്പെടുത്തിയ മുദ്രാവാക്യമായിരുന്നു 'ചേരുവിൻ യുവാക്കളെ, ചേരുവിൻ സഖാക്കളെ, ചോരയെങ്കിൽ ചോരയാലീ കേരളം വരക്കുവാൻ. 57ൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നപ്പോഴാണ് 'സി.പിയെ വെട്ടിയ നാടാണേ നോക്കി ഭരിക്കൂ നമ്പൂരി'യെന്നത്. വിമോചന സമര കാലത്ത് എൻ.എസ്.എസ് വിളിച്ചത് 'മന്നത്തപ്പൻ നേതാവെങ്കിൽ സമരം ഞങ്ങൾ ജയിപ്പിക്കും'. 'തെക്കുതെക്കൊരു ദേശത്ത്, അലമാലകളുടെ തീരത്ത്, ഫ്ലോറിയെന്നൊരു ഗർഭിണിയെ, ഭർത്താവില്ലാ നേരത്ത്, ചുട്ടുകരിച്ചൊരു സർക്കാറെ, പകരം ഞങ്ങൾ ചോദിക്കും' എന്നത് ഇന്നും ഏറ്റുപാടുന്ന 'കവിത'യാണ്. വിമോചന സമരത്തെ നേരിടുന്നതിനിടയിൽ കമ്യൂണിസ്റ്റുകാർക്കും പൊലീസിെൻറ അടിയേറ്റു.
ഇതിനെ കളിയാക്കി കോൺഗ്രസിനോട് കമ്യൂണിസ്റ്റുകാർ മറു മുദ്രാവാക്യം വിളിച്ചത് 'ഞങ്ങടെ പൊലീസ് ഞങ്ങളെ തല്ലിയാൽ നിങ്ങക്കെന്താ കോൺഗ്രസേ' എന്നായിരുന്നു. പ്രാസവും താളവും ഒരുമിക്കുന്ന ഉശിരൻ മുദ്രാവാക്യങ്ങൾ പതിറ്റാണ്ടുകൾക്ക് ശേഷവും മനസ്സിലിരുന്ന് മുഷ്ടിചുരുട്ടുേമ്പാൾ ഒാർക്കാവുന്ന മുദ്രാവാക്യങ്ങൾ പുതിയ കാലത്ത് കുറവാണ്.
1957ലെ ഗൗരിയമ്മയുടെയും ടി.വി. തോമസിെൻറയും മധുവിധുകാലത്തെയും കോൺഗ്രസ് വെറുതെ വിട്ടിരുന്നില്ല. 69ൽ സി.പി.എമ്മുമായി തെറ്റി സി.പി.െഎ കോൺഗ്രസ് സഖ്യം അധികാരത്തിലായി. സി. അച്യുതമേനോൻ മുഖ്യമന്ത്രിയായപ്പോൾ 'ചേലാട്ടച്ച്യുതമേനോനെ ചേലല്ലാത്തത് ചെയ്യരുത്' എന്നായി. 'വെക്കടാ വലതാ ചെെങ്കാടി താഴെ, പിടിക്കടാ വലതാ മൂവർണക്കൊടി'യും പ്രചുര പ്രചാരം നേടി. 1980കളിൽ കെ.ആർ. ഗൗരിയമ്മ സി.പി.എമ്മിെൻറ ശക്തയായ നേതാവായി മാറി. 1987ൽ തെരഞ്ഞെടുപ്പിൽ 'കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ. ഗൗരി ഭരിക്കെട്ട' എന്നായിരുന്നു മുദ്രാവാക്യം.
1995ൽ െഎ.എസ്.ആർ.ഒ കേസിൽ കരുണാകരൻ രാജിവെക്കണമെന്ന ആവശ്യത്തിനിടെ ആൻറണിക്കെതിരെയും മുഴങ്ങി 'നിങ്ങൾ ആരാ ലീഡറെ മാറ്റാൻ ആദർശ വാദീ , അവസരവാദീ, അധികാര മോഹീ, ഏകേ ആൻറണീ'. പ്രാസവും താളവും ഒരുമിക്കുന്ന ഉശിരൻ മുദ്രാവാക്യങ്ങൾ പതിറ്റാണ്ടുകൾക്ക് ശേഷവും മനസ്സിലിരുന്ന് മുഷ്ടിചുരുട്ടുേമ്പാൾ ഒാർക്കാവുന്ന മുദ്രാവാക്യങ്ങൾ പുതിയ കാലത്ത് കുറവാണ്. ഇന്ന് സർഗാത്മകതയില്ല, മറിച്ച് പ്രഫഷനൽ മുദ്രാവാക്യങ്ങളാണ് ഉയരുന്നത്. 'എൽ.ഡി.എഫ് വരും എല്ലാം ശരിയാകും' എന്ന കാപ്ഷൻ ഇതിന് ഉദാഹരണമാണ്.
ലോകക്രമം തന്നെ മാറ്റിമറിച്ച കൊറോണ വൈറസിന് മുന്നിൽ തെരഞ്ഞെടുപ്പ് ചിട്ടവട്ടങ്ങളും വഴങ്ങിയപ്പോൾ മുഷ്ടിചുരുട്ടി ആകാശത്തേക്ക് കൈകളെറിഞ്ഞുള്ള മുദ്രാവാക്യം വിളികൾ ഇത്തവണ കാണാക്കാഴ്ചയായി. എന്നാൽ, തെരഞ്ഞെടുപ്പുകൾ അവസാനിക്കുന്നില്ല, മുദ്രാവാക്യങ്ങളും... 'ഇല്ലാ, ഇല്ലാ...തോറ്റിട്ടില്ലാ... തോറ്റ ചരിത്രം കേട്ടിട്ടില്ലാ...!'
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.