Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightPanchayat Electionschevron_rightPanchayat Election 2020chevron_right...

'തെ​​ക്കു​​തെ​​ക്കൊ​​രു ദേ​​ശ​​ത്ത്, അ​​ല​​മാ​​ല​​ക​​ളു​​ടെ തീ​​ര​​ത്ത്...'; ഓർമയിൽ മുഷ്​ടി ചുരുട്ടി മുദ്രാവാക്യങ്ങൾ

text_fields
bookmark_border
തെ​​ക്കു​​തെ​​ക്കൊ​​രു ദേ​​ശ​​ത്ത്, അ​​ല​​മാ​​ല​​ക​​ളു​​ടെ തീ​​ര​​ത്ത്...; ഓർമയിൽ മുഷ്​ടി ചുരുട്ടി മുദ്രാവാക്യങ്ങൾ
cancel

തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ ആ​​വേ​​ശ​​ത്തു​​ടി​​പ്പു​​ക​​ളാ​​ണ്​ മു​​ദ്രാ​​വാ​​ക്യ​​ങ്ങ​​ൾ. ക​​ക്ഷി​​ രാ​​ഷ്​​​ട്രീ​​യ ഭേ​​ദ​​മ​​ന്യേ ജ​​നം ഏ​​റ്റു​​വി​​ളി​​ച്ച നി​​ര​​വ​​ധി മു​​ദ്രാ​​വാ​​ക്യ​​ങ്ങ​​ൾ ച​​രി​ ​ത്ര​​ത്തി​​ലി​​ന്നും മു​​ഷ്​​​ടി​​ചു​​രു​​ട്ടി നി​​ൽ​​ക്കു​​ന്നു. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ നടന്ന ഈ തെരഞ്ഞെടുപ്പിൽ ഉശിരൻ മുദ്രാവാക്യങ്ങളുടെ അസാന്നിധ്യം എങ്ങും മുഴച്ചുനിൽക്കുന്നു. തെരഞ്ഞെടുപ്പ് പ്രകടനങ്ങളോ കൂറ്റൻ റാലികളാൽ ശക്തിപ്രകടനങ്ങളോ ഇല്ലാതെയാണ് ഒരു തെരഞ്ഞെടുപ്പ് കാലം കടന്നുപോകുന്നത്.

ഒ​​രു​കാ​​ല​​ത്ത് പാ​​ർ​​ട്ടി​​ക​​ളി ൽ മു​​ദ്രാ​​വാ​​ക്യം എ​​ഴു​​ത്ത് വി​​ദ​​ഗ്ധ​​രു​​ണ്ടാ​​യി​​രു​​ന്നു. ഇ​​ന്ന്​ പി.​​ആ​​ർ ഏ​​ജ​​ൻ​​സി​​ക​ൾ​​ക്കാ​​ണ്​ നി​​യോ​​ഗം. ലാ​​ൽ ബ​​ഹ​​ദൂ​​ർ ശാ​​സ്​​​ത്രി​​യു​​ടെ 'ജ​​യ്​ ജ​​വാ​​ൻ ജ​​യ്​ കി​​സാ​​ൻ' മു​​ ത​​ൽ മോ​​ദി​​യു​​ടെ 'അ​​ച്ഛേ ദി​​ൻ' വ​​രെ പ​​ര​​ന്നു​കി​​ട​​ക്കു​​ന്നു, സ്വ​​ത​​ന്ത്ര ഇ​​ന്ത്യ​​യെ സ്വാ​​ ധീ​​നി​​ച്ച മു​​ദ്രാ​​വാ​​ക്യ​​ങ്ങ​​ൾ.

അ​​ച്ച​​ടി​​ച്ച വാ​​ച​​ക​​ങ്ങ​​ളേ​​ക്കാ​​ൾ മു​​ദ്രാ​​വാ​​ക്യ​ ​ങ്ങ​​ൾ​​ക്കാ​​ണ്​ നി​​ര​​ക്ഷ​​ര ജ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ത​​രം​​ഗം സൃ​​ഷ്​​​ടി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ ​​ത്. ദാ​​രി​​ദ്ര്യം ച​​ർ​​ച്ച​​യാ​​യ '60 ക​​ളി​​ലും '70 ക​​ളി​​ലും ആ ​​വി​​ഷ​​യ​​ത്തെ ഉ​​പ​​ജീ​​വി​​ച്ച മു​​ദ്രാ​​വാ​​ക്യ​​ങ്ങ​​ളു​​ണ്ടാ​​യി. കോ​​ൺ​​ഗ്ര​​സി​​​െൻറ 'ഗ​​രീ​​ബി ഹ​​ഠാ​​വോ' പ്ര​​മു​​ഖം. അ​​ടി​​യ​​ന്ത​​രാ​​വ​​സ്​​​ഥ​​ക്ക്​ ശേ​​ഷം പ്ര​​തി​​പ​​ക്ഷ മു​​ദ്രാ​​വാ​​ക്യ​ം തെ​​രു​​വു​​ക​​ളി​​ലു​​യ​​ർ​​ന്നു. 'ഇ​​ന്ദി​​ര ഹ​​ഠാ​​വോ, ദേ​​ശ്​ ബ​​ചാ​​വോ'.

' 70ക​​ളി​​ലും അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ​ കാ​​ല​​ത്തും ഇ​​ന്ദി​​ര ഗാ​​ന്ധി​​യു​​ടെ സ​​ർ​​വാ​​ധി​​പ​​ത്യം മു​​ഴ​​ങ്ങി​​യ മു​​ദ്രാ​​വാ​​ക്യ​​മാ​​യി​​രു​​ന്നു. "ഇ​​ന്ത്യ​​യാ​​ണ് ഇ​​ന്ദി​​ര, ഇ​​ന്ദി​​ര​​യാ​​ണ് ഇ​​ന്ത്യ'. തു​​ട​​ർ​​ന്ന് തെ​​റ്റി​​പ്പി​​രി​​ഞ്ഞ കോ​​ൺ​​ഗ്ര​​സു​​കാ​​ർ ആ ​​മു​​ദ്രാ​​വാ​​ക്യം തി​​രു​​ത്തി. "ഇ​​ന്ത്യ​​യെ​​ന്നാ​​ല്‍ ഇ​​ന്ദി​​ര​​യ​​ല്ല, ഇ​​ന്ദി​​ര​​യെ​​ന്നാ​​ല്‍ ഇ​​ന്ത്യ​​യു​​മ​​ല്ല, ഇ​​ന്ദി​​ര കൊ​​ട്ടും താ​​ളം​​കേ​​ട്ട്, തു​​ള്ളാ​​ന​​ല്ല കോ​​ണ്‍ഗ്ര​​സ്'. കൂ​​ട്ടു​​ക​​ക്ഷി ഭ​​ര​​ണ​​കാ​​ല​​ത്തി​​ന്​ ശേ​​ഷം 1991ൽ ​​രാ​​ജീ​​വ്​ ഗാ​​ന്ധി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കോ​​ൺ​​ഗ്ര​​സി​​​െൻറ മു​​ദ്രാ​​വാ​​ക്യം 'സ്​​​ഥി​​ര​​ത​​ക്ക്​ ഒ​​രു​​വോ​​ട്ട്, കോ​​ൺ​​ഗ്ര​​സി​​ന്​ ഒ​​രു വോ​​ട്ട്​' എ​​ന്ന​​താ​​യി. 98ൽ ​​ബി.​​ജെ.​​പി​​യു​​ടെ മു​​ദ്രാ​​വാ​​ക്യം ശ്ര​​ദ്ധേ​​യ​​മാ​​യി​​രു​​ന്നു​: അ​​ബ്​ കി ​​ബാ​​രി, അ​​ട​​ൽ ബി​​ഹാ​​രി (ഇ​​ത്ത​​വ​​ണ അ​​ട​​ൽ ബി​​ഹാ​​രി).

2004 ൽ ​​ബി.​​ജെ.​​പി​​യു​​ടെ 'ഇ​​ന്ത്യ തി​​ള​​ങ്ങു​​ന്നു' എ​​ന്ന മു​​ദ്ര​ാ​വാ​​ക്യം അ​​വ​​ർ​​ക്ക്​ തി​​രി​​ച്ച​​ടി​​യാ​​യ​​തും ക​​ണ്ടു.​ ഒ​​രു ദ​​ശ​​ക​​ത്തി​​ന്​ ശേ​​ഷം ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ 'അ​​ച്ഛേ ദി​​ൻ ആ​​നേ​​വാ​​ലേ ഹൈ' ​​ഇ​​ന്ത്യ​​ൻ രാ​​ഷ്​​​ട്രീ​​യ​​ത്തി​​​െൻറ ഗ​​തി മാ​​റ്റി. പി​​ന്നീ​​ട്​ ഇ​​ത്​ പ​​രി​​ഹാ​​സ​​വു​​മാ​​യി. ഇ​​ത്ത​​വ​​ണ​​യും ബി.​​ജെ.​​പി​​ക്ക്​ ര​​ണ്ട്​ മു​​ദ്ര​ാ​വാ​​ക്യ​​ങ്ങ​​ളു​​ണ്ട്​: മോ​​ദി ഹേ ​​തോ മും​​കി​​ൻ ഹൈ'​​യും 'ഫി​​ർ ഏ​​ക്​ ബാ​​ർ, മോ​​ദി സ​​ർ​​ക്കാ​​ർ' ഉം. ​​മോ​​ദി​​യെ പ​​രി​​ഹ​​സി​​ക്കു​​ന്ന രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ 'ചൗ​​ക്കി​​ദാ​​ർ ചോ​​ർ ഹെ' ​​എ​​ന്ന​​തി​​നെ പ്ര​​തി​​രോ​​ധി​​ക്കാ​​നാ​​യി​ ബി.​​ജെ.​​പി ഇ​​പ്പോ​​ൾ 'മേം ​​ഭി ചൗ​​ക്കീ​​ദാ​​ർ' എ​​ന്ന മു​​ദ്രാ​​വാ​​ക്യ​​മു​​യ​​ർ​​ത്തി​​യി​​ട്ടു​​ണ്ട്.

സ​​ർ​​ഗാ​​ത്മ​​ക മു​​ദ്രാ​​വാ​​ക്യ​​ങ്ങ​​ളു​​ടെ വി​​ള​​ഭൂ​​മി​​യാ​​യി​​രു​​ന്നു കേ​​ര​​ള​​വും. ജ​​ഗ്​​​ജീ​​വ​​ൻ​​പോ​​യി, ജീ​​വ​​ൻ ​േപാ​​യി, ബ​​ഹു​​ഗു​​ണ​ പോ​​യി, ഗു​​ണം​ പോ​​യി എ​​ന്നി​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു ഒ​​ന്ന്.​ അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ​​ക്കു​ശേ​​ഷം ഇ​​ന്ദി​​ര കോ​​ൺ​​ഗ്ര​​സി​​ന് ല​​ഭി​​ച്ച ക​​ന​​ത്ത പ്ര​​ഹ​​രം മു​​ദ്രാ​​വാ​​ക്യ​​ങ്ങ​​ളി​​ൽ മു​​ഴ​​ങ്ങി​​യ​​ത്: ''പ​​ശു​​വും പോ​​യി കി​​ടാ​​വും പോ​​യി, ഗു​​ണ​​വും പോ​​യി നി​​റ​​വും പോ​​യി'' എ​​ന്നാ​​യി​​രു​​ന്നു.

െഎ​​ക്യ​​കേ​​ര​​ളം ആ​​ഘോ​​ഷ​വേ​​ള​​യി​​ൽ ക​​മ്യൂ​​ണി​​സ്​​റ്റു​​കാ​​ർ ച​​രി​​ത്രം അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തി​​യ മു​​ദ്രാ​​വാ​​ക്യ​​മാ​​യി​​രു​​ന്നു 'ചേ​​രു​​വി​​ൻ യു​​വാ​​ക്ക​​ളെ, ചേ​​രു​​വി​​ൻ സ​​ഖാ​​ക്ക​​ളെ, ചോ​​ര​​യെ​​ങ്കി​​ൽ ചോ​​ര​​യാ​​ലീ കേ​​ര​​ളം വ​​ര​​ക്കു​​വാ​​ൻ. 57ൽ ​​ക​​മ്യൂ​​ണി​​സ്​​റ്റ്​ പാ​​ർ​​ട്ടി അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്ന​​പ്പോ​​ഴാ​​ണ് 'സി.​​പി​യെ വെ​​ട്ടി​​യ നാ​​ടാ​​ണേ നോ​​ക്കി ഭ​​രി​​ക്കൂ ന​​മ്പൂ​​രി'​​യെ​​ന്ന​​ത്. വി​​മോ​​ച​​ന സ​​മ​​ര ​കാ​​ല​​ത്ത് എ​​ൻ.​​എ​​സ്.​​എ​​സ് വി​​ളി​​ച്ച​​ത് 'മ​​ന്ന​​ത്ത​​പ്പ​​ൻ നേ​​താ​​വെ​​ങ്കി​​ൽ സ​​മ​​രം ഞ​​ങ്ങ​​ൾ ജ​​യി​​പ്പി​​ക്കും'. 'തെ​​ക്കു​​തെ​​ക്കൊ​​രു ദേ​​ശ​​ത്ത്, അ​​ല​​മാ​​ല​​ക​​ളു​​ടെ തീ​​ര​​ത്ത്, ഫ്ലോ​​റി​​യെ​​ന്നൊ​​രു ഗ​​ർ​​ഭി​​ണി​​യെ, ഭ​​ർ​​ത്താ​​വി​​ല്ലാ നേ​​ര​​ത്ത്, ചു​​ട്ടു​​ക​​രി​​ച്ചൊ​​രു സ​​ർ​​ക്കാ​​റെ, പ​​ക​​രം​ ഞ​​ങ്ങ​​ൾ ചോ​​ദി​​ക്കും' എ​​ന്ന​​ത് ഇ​​ന്നും ഏ​​റ്റു​​പാ​​ടു​​ന്ന 'ക​​വി​​ത'​​യാ​​ണ്. വി​​മോ​​ച​​ന സ​​മ​​ര​​ത്തെ നേ​​രി​​ടു​​ന്ന​​തി​​നി​​ട​​യി​​ൽ ക​​മ്യൂ​​ണി​​സ്​​റ്റു​​കാ​​ർ​​ക്കും പൊ​​ലീ​​സി​​െൻറ അ​​ടി​​യേ​​റ്റു.

ഇ​​തി​​നെ ക​​ളി​​യാ​​ക്കി കോ​​ൺ​​ഗ്ര​​സി​​നോ​​ട് ക​​മ്യൂ​​ണി​​സ്​​റ്റു​​കാ​​ർ മ​​റു​ മു​​ദ്രാ​​വാ​​ക്യം വി​​ളി​​ച്ച​​ത് 'ഞ​​ങ്ങ​​ടെ പൊ​​ലീ​​സ് ഞ​​ങ്ങ​​ളെ ത​​ല്ലി​​യാ​​ൽ നി​​ങ്ങ​​ക്കെ​​ന്താ കോ​​ൺ​​ഗ്ര​​സേ' എ​​ന്നാ​​യി​​രു​​ന്നു. പ്രാ​​സ​​വും താ​​ള​​വും ഒ​​രു​​മി​​ക്കു​​ന്ന ഉ​​ശി​​ര​​ൻ മു​​ദ്ര​ാ​വാ​​ക്യ​​ങ്ങ​​ൾ പ​​തി​​റ്റാ​​ണ്ടു​​ക​​ൾ​​ക്ക്​ ശേ​​ഷ​​വും മ​​ന​​സ്സി​​ലി​​രു​​ന്ന്​ മു​​ഷ്​​​ടി​​ചു​​രു​​ട്ടു​​േ​​മ്പാ​​ൾ ഒാ​​ർ​​ക്കാ​​വു​​ന്ന മു​​​ദ്ര​ാ​വാ​​ക്യ​​ങ്ങ​​ൾ പു​​തി​​യ കാ​​ല​​ത്ത്​ കു​​റ​​വാ​​ണ്.

1957ലെ ​​ഗൗ​​രി​​യ​​മ്മ​​യു​​ടെ​​യും ടി.​​വി. തോ​​മ​​സി​​െൻറ​​യും മ​​ധു​​വി​​ധു​​കാ​​ല​​ത്തെ​​യും കോ​​ൺ​​ഗ്ര​​സ് വെ​​റു​​തെ വി​​ട്ടി​​രു​​ന്നി​​ല്ല. 69ൽ ​​സി.​​പി.​​എ​​മ്മു​​മാ​​യി തെ​​റ്റി സി.​​പി.െ​​എ കോ​​ൺ​​ഗ്ര​​സ് സ​​ഖ്യം അ​​ധി​​കാ​​ര​​ത്തി​​ലാ​​യി. സി. ​​അ​​ച്യു​​ത​​മേ​​നോ​​ൻ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യ​​പ്പോ​​ൾ 'ചേ​​ലാ​​ട്ട​​ച്ച്യു​​ത​​മേ​​നോ​​നെ ചേ​​ല​​ല്ലാ​​ത്ത​​ത് ചെ​​യ്യ​​രു​​ത്' എ​​ന്നാ​​യി. 'വെ​​ക്ക​​ടാ വ​​ല​​താ ചെെ​​ങ്കാ​​ടി താ​​ഴെ, പി​​ടി​​ക്ക​​ടാ വ​​ല​​താ മൂ​​വ​​ർ​​ണ​​ക്കൊ​​ടി'​​യും പ്ര​​ചു​​ര പ്ര​​ചാ​​രം നേ​​ടി. 1980ക​​ളി​​ൽ കെ.​​ആ​​ർ.​ ഗൗ​​രി​​യ​​മ്മ സി.​​പി.​​എ​​മ്മി​​െൻറ ശ​​ക്ത​​യാ​​യ നേ​​താ​​വാ​​യി മാ​​റി. 1987ൽ ​​തെ​​ര​ഞ്ഞെ​​ടു​​പ്പി​​ൽ 'കേ​​രം തി​​ങ്ങും കേ​​ര​​ള നാ​​ട്ടി​​ൽ കെ.​​ആ​​ർ.​ ഗൗ​​രി ഭ​​രി​​ക്ക​െ​​ട്ട' എ​​ന്നാ​​യി​​രു​​ന്നു മു​​ദ്രാ​​വാ​​ക്യം.

1995ൽ െ​​എ.​​എ​​സ്.​​ആ​​ർ.​​ഒ കേ​​സി​​ൽ ക​​രു​​ണാ​​ക​​ര​​ൻ രാ​​ജി​​വെ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​ത്തി​​നി​​ടെ ആ​​ൻ​​റ​​ണി​​ക്കെ​​തി​​രെ​​യും മു​​ഴ​​ങ്ങി 'നി​​ങ്ങ​​ൾ ആ​​രാ ലീ​​ഡ​​റെ മാ​​റ്റാ​​ൻ ആ​​ദ​​ർ​​ശ വാ​​ദീ , അ​​വ​​സ​​ര​​വാ​​ദീ, അ​​ധി​​കാ​​ര മോ​​ഹീ, ഏ​​കേ ആ​​ൻ​​റ​​ണീ'. പ്രാ​​സ​​വും താ​​ള​​വും ഒ​​രു​​മി​​ക്കു​​ന്ന ഉ​​ശി​​ര​​ൻ മു​​ദ്ര​ാ​വാ​​ക്യ​​ങ്ങ​​ൾ പ​​തി​​റ്റാ​​ണ്ടു​​ക​​ൾ​​ക്ക്​ ശേ​​ഷ​​വും മ​​ന​​സ്സി​​ലി​​രു​​ന്ന്​ മു​​ഷ്​​​ടി​​ചു​​രു​​ട്ടു​​േ​​മ്പാ​​ൾ ഒാ​​ർ​​ക്കാ​​വു​​ന്ന മു​​​ദ്ര​ാ​വാ​​ക്യ​​ങ്ങ​​ൾ പു​​തി​​യ കാ​​ല​​ത്ത്​ കു​​റ​​വാ​​ണ്.​ ഇ​​ന്ന് സ​​ർ​​ഗാ​ത്മ​​ക​​ത​​യി​​ല്ല, മ​​റി​​ച്ച് പ്ര​​ഫ​​ഷ​​ന​​ൽ മു​​ദ്രാ​​വാ​​ക്യ​​ങ്ങ​​ളാ​​ണ് ഉ​​യ​​രു​​ന്ന​​ത്. 'എ​​ൽ.​​ഡി.​​എ​​ഫ് വ​​രും എ​​ല്ലാം ശ​​രി​​യാ​​കും' എ​​ന്ന കാപ്ഷൻ ഇതിന് ഉ​​ദാ​​ഹ​​ര​​ണമാണ്.

ലോകക്രമം തന്നെ മാറ്റിമറിച്ച കൊറോണ വൈറസിന് മുന്നിൽ തെരഞ്ഞെടുപ്പ് ചിട്ടവട്ടങ്ങളും വഴങ്ങിയപ്പോൾ മുഷ്ടിചുരുട്ടി ആകാശത്തേക്ക് കൈകളെറിഞ്ഞുള്ള മുദ്രാവാക്യം വിളികൾ ഇത്തവണ കാണാക്കാഴ്ചയായി. എന്നാൽ, തെരഞ്ഞെടുപ്പുകൾ അവസാനിക്കുന്നില്ല, മുദ്രാവാക്യങ്ങളും... 'ഇല്ലാ, ഇല്ലാ...തോറ്റിട്ടില്ലാ... തോറ്റ ചരിത്രം കേട്ടിട്ടില്ലാ...!'

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020election slogans
News Summary - remembering election slogans
Next Story