ന്യൂഡല്‍ഹി: ബന്ധു നിയമന വിവാദത്തില്‍ ഉചിതമായ തിരുത്തല്‍ നടപടിയുണ്ടാകുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതേസമയം, ഇ.പി. ജയരാജനെ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റുമോ, പാര്‍ട്ടിതലത്തില്‍ അച്ചടക്ക നടപടിയുണ്ടാകുമോ എന്നുള്ള ചോദ്യത്തിന് യെച്ചൂരി വ്യക്തമായ മറുപടി നല്‍കിയില്ല. തിരുത്തല്‍ നടപടി തുടങ്ങിക്കഴിഞ്ഞെന്നും വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഉചിതമായ തീരുമാനമെടുക്കുമെന്നുമായിരുന്നു യെച്ചൂരിയുടെ മറുപടി. അതേസമയം, ബന്ധു നിയമന വിവാദത്തില്‍ സീതാറാം യെച്ചൂരി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി സംസാരിച്ചതായാണ് സൂചന. പാര്‍ട്ടിയുടെയും സര്‍ക്കാറിന്‍െറയും പ്രതിച്ഛായ തകര്‍ത്ത സംഭവത്തില്‍ ഉചിതമായ തിരുത്തല്‍ നടപടി വേണമെന്ന നിര്‍ദേശവും കേന്ദ്ര നേതൃത്വത്തിന്‍േറതായി യെച്ചൂരി സംസ്ഥാന ഘടകത്തിന് മുന്നില്‍ വെച്ചിട്ടുണ്ട്. എന്തു നടപടി വേണമെന്നത് സംസ്ഥാന ഘടകമാണ് തീരുമാനിക്കേണ്ടത്.
അതിനിടെ, ബന്ധു നിയമന വിവാദത്തില്‍ സി.പി.ഐക്ക് അതൃപ്തിയുണ്ടെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി വ്യക്തമാക്കി. സര്‍ക്കാറിന്‍െറ സല്‍പേര് നഷ്ടപ്പെടുത്തുന്ന നടപടിയാണ് ഉണ്ടായത്. ഉചിതമായ തിരുത്തല്‍ നടപടി വേണം. അതിനായി വിഷയം എല്‍.ഡി.എഫില്‍ ചര്‍ച്ചചെയ്യണം. നേതാക്കളുടെ ബന്ധുക്കളായതിന്‍െറ പേരില്‍ മാത്രം നിയമനം നല്‍കുന്ന രീതി ശരിയല്ല. അതേസമയം, നിശ്ചിത യോഗ്യതയുള്ളവരാണെങ്കില്‍ നേതാക്കളുടെ ബന്ധുക്കളാണെന്നത് വിവാദമാക്കേണ്ട കാര്യമില്ളെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.