കോട്ടയം: ഇടതുമുന്നണിയിൽ ചേക്കേറാൻ അവസരം കാത്തിരിക്കുന്ന കേരള േകാൺഗ്രസ് മാണി ഗ്രൂപ്പിനെ കൂടെനിർത്താൻ കോൺഗ്രസ് ദേശീയ നേതൃത്വം തയാറെടുക്കുന്നു. ഇതിെൻറ ആദ്യപടിയായി കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ. മാണിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ചർച്ചനടത്തുമെന്നാണ് സൂചന. ഗുജറാത്ത് മാതൃകയിൽ മുന്നണി രാഷ്ട്രീയത്തിെൻറ പ്രസക്തി തള്ളാനാകില്ലെന്ന് മനസ്സിലാക്കി മാണിയെ ഏതുവിധേനയും ഒപ്പം നിർത്താനാണ് രാഹുൽ ഗാന്ധിയുടെ ശ്രമം.
ജെ.ഡി.യുവിനു പിന്നാലെ മാണിഗ്രൂപ്പും യു.ഡി.എഫ് വിട്ടാൽ കേരളത്തിൽ കോൺഗ്രസിെൻറ അവസ്ഥ ദയനീയമാകുമെന്ന മുതിർന്ന നേതാക്കളുടെ റിപ്പോർട്ടും രാഹുലിെൻറ ഇടപെടലിന് വഴിയൊരുക്കിയിട്ടുണ്ട്. ആദ്യം ജോസ് കെ. മാണിയുമായും പിന്നീട് കെ.എം. മാണിയടക്കം നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. മുതിർന്ന നേതാവ് എ.കെ. ആൻറണി ഇതിന് ചുക്കാൻപിടിക്കും. ഇപ്പോൾ കേരളത്തിലുള്ള എ.കെ. ആൻറണി മാണിഗ്രൂപ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്.
ഇടഞ്ഞുനിൽക്കുന്ന മാണിയെ അനുനയിപ്പിച്ച് മുന്നണിയുെട ഭാഗമാക്കണമെന്നാണ് മുസ്ലിം ലീഗിെൻറയും ആഗ്രഹം. തുറന്നമനസ്സോടെയുള്ള ഏതുചർച്ചക്കും ലീഗിെൻറ പിന്തുണയും കോൺഗ്രസിനുണ്ടാകും. മാണി പോയാൽ പോകെട്ട എന്ന നിലപാടിനോട് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് യോജിപ്പില്ല. ഇത്തരം സമീപനം സ്വീകരിക്കുന്ന കോൺഗ്രസുകാരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തും. മാണി മുന്നണി വിട്ടാൽ അവർ മത്സരിച്ച് വിജയിച്ച മധ്യകേരളത്തിലെ സീറ്റുകളിൽ എത്ര കോൺഗ്രസുകാർക്ക് വിജയിക്കാനാകുമെന്ന് സംസ്ഥാന നേതാക്കൾക്ക് വ്യക്തമായ മറുപടിനൽകാനായിട്ടില്ല. എന്നാൽ, മാണിയുടെ സീറ്റുകളിൽ മത്സരിച്ച് വിജയിക്കാൻ പ്രാപ്തരായ നേതാക്കൾ ആരൊക്കെയാണെന്ന് കണ്ടെത്താനും ചില കോൺഗ്രസ് നേതാക്കൾ തയാറായെന്നാണ് വിവരം.
ജനതാദൾ-യുവിനെ മുന്നണിയിൽ പിടിച്ചുനിർത്തുന്നതിൽ സംസ്ഥാനനേതൃത്വം പരാജപ്പെെട്ടന്നാണ് കോൺഗ്രസ് നേതൃത്വത്തിെൻറ വിലയിരുത്തൽ. യു.ഡി.എഫിലേക്കില്ലെന്ന് മാണി കഴിഞ്ഞദിവസം വ്യക്തമാക്കിയെങ്കിലും പെെട്ടന്നുള്ള തീരുമാനമൊന്നും അദ്ദേഹം എടുക്കില്ലെന്നും കോൺഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മാണിയുടെ നിലപാടും കോൺഗ്രസിെന ആശങ്കെപ്പടുത്തുന്നുണ്ട്. മാണി അടവുനയവുമായി രംഗത്തെത്തിയാൽ യു.ഡി.എഫിന് ദോഷംചെയ്യുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.