മഹായുതിയുടെ തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന നേതാക്കൾ

മഹായുതി: മഹാവിജയത്തിന് പിന്നിലെന്ത്?

അ​ഹ​മ്മ​ദ്‌​ന​ഗ​ർ ജി​ല്ല​യി​ലെ സം​ഗ​മ​നേ​ർ അ​സം​ബ്ലി സീ​റ്റി​ൽ​നി​ന്ന് 1985 മു​ത​ൽ ജ​യി​ച്ചു​വ​രു​ക​യാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​വ് ബാ​ലാ​സാ​ഹേ​ബ് തൊ​റാ​ത്ത്. 2014ലെ ​മോ​ദി ത​രം​ഗ​ത്തി​നി​ട​യി​ലും 59,000 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷം നി​ല​നി​ർ​ത്തി​യ അ​ദ്ദേ​ഹം പ​ക്ഷേ, ഇ​ക്കു​റി​യി​താ ശി​വ​സേ​ന​യു​ടെ അ​മോ​ൽ ഖ​ത്ത​ലി​നോ​ട് തോ​റ്റി​രി​ക്കു​ന്നു.

മ​റ്റൊ​രു കോ​ൺ​ഗ്ര​സ് കാ​ര​ണ​വ​രാ​യ മു​ൻ മു​ഖ്യ​മ​ന്ത്രി പൃ​ഥ്വി​രാ​ജ് ച​വാ​നെ സ​ത്താ​റ ജി​ല്ല​യി​ലെ ക​രാ​ഡ് സൗ​ത്തി​ൽ ബി.​ജെ.​പി​യു​ടെ അ​തു​ൽ ഭോ​സാ​ലെ ഒ​തു​ക്കി​ക്ക​ള​ഞ്ഞു. കോ​ൺ​ഗ്ര​സി​ന്റെ​യും സ​ഖ്യ​ക​ക്ഷി​യാ​യ നാ​ഷ​ന​ലി​സ്റ്റ് കോ​ൺ​ഗ്ര​സി​ന്റെ​യും കോ​ട്ട​ക​ളാ​ണ് പ​ടി​ഞ്ഞാ​റ​ൻ മ​ഹാ​രാ​ഷ്ട്ര​യി​ലെ സ​താ​ര​യും ഇ​പ്പോ​ൾ അ​ഹ​ല്യ​ന​ഗ​ർ എ​ന്ന് നാ​മ​ക​ര​ണം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന അ​ഹ​മ്മ​ദ്‌​ന​ഗ​റും. അ​ടു​ത്ത കാ​ലം വ​രെ ബി.​ജെ.​പി​ക്ക് ക​ട​ക്കാ​ൻ ക​ഴി​യാ​ത്ത മേ​ഖ​ല​യാ​യാ​ണ് ഇ​വ ക​രു​ത​പ്പെ​ട്ടി​രു​ന്ന​ത്.

പ​ക്ഷേ, ശ​നി​യാ​ഴ്ച നി​യ​മ​സ​ഭാ വോ​ട്ടു​ക​ളെ​ണ്ണി​യ​പ്പോ​ൾ ക​ഥ മാ​റി. ബി.​ജെ.​പി നേ​തൃ​ത്വം ന​ൽ​കു​ന്ന മ​ഹാ​യു​തി സ​ഖ്യം മേ​ഖ​ല​യി​ലെ 58 സീ​റ്റു​ക​ളി​ൽ 41 എ​ണ്ണ​ത്തി​ലും മു​ന്നി​ലെ​ത്തി. ബി.​ജെ.​പി​യും ഏ​ക​നാ​ഥ് ഷി​ൻ​ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ലെ ശി​വ​സേ​ന​യും നാ​ഷ​ന​ലി​സ്റ്റ് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി അ​ജി​ത് പ​വാ​ർ വി​ഭാ​ഗ​വും അ​ട​ങ്ങു​ന്ന ഭ​ര​ണ​സ​ഖ്യം ഇ​തു​പോ​ലെ സം​സ്ഥാ​ന​ത്തെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ആ​ധി​പ​ത്യം സ്ഥാ​പി​ച്ചു. മ​ഹാ​യു​തി സ​ഖ്യം 48.16 ശ​ത​മാ​നം വോ​ട്ട് നേ​ടി​യ​പ്പോ​ൾ കോ​ൺ​ഗ്ര​സും ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ ശി​വ​സേ​ന​യും ശ​ര​ദ് പ​വാ​റി​​ന്റെ നാ​ഷ​ന​ലി​സ്റ്റ് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യും അ​ട​ങ്ങു​ന്ന മ​ഹാ​വി​കാ​സ് അ​ഘാ​ഡി 33.65 ശ​ത​മാ​നം വോ​ട്ടി​ലൊ​തു​ങ്ങി.

ആ​റു​മാ​സം മു​മ്പ് ന​ട​ന്ന ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്തെ 48 സീ​റ്റു​ക​ളി​ൽ 17 എ​ണ്ണ​ത്തി​ൽ മാ​ത്രം വി​ജ​യി​ച്ച മ​ഹാ​യു​തി ഈ ​ചെ​റി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ കൈ​വ​രി​ച്ച ഈ ​അ​ത്ഭു​ത​ക​ര​മാ​യ നേ​ട്ടം എ​ന്താ​ണ് വി​ശ​ദീ​ക​രി​ക്കു​ന്ന​ത്?

സ്ത്രീ​ക​ളും ക​മീ​ഷ​നും തു​ണ​ച്ചു

തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പാ​യി തു​ട​ക്ക​മി​ട്ട, സ്ത്രീ​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് നേ​രി​ട്ട് പ​ണ​മെ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് മ​ഹാ​യു​തി സ​ഖ്യ​ത്തെ തു​ണ​ച്ച മു​ഖ്യ​ഘ​ട​ക​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി മ​ജ്ഹി ല​ഡ്കി ബ​ഹി​ൻ യോ​ജ​ന പ്ര​കാ​രം, 2.5 ല​ക്ഷം രൂ​പ വ​രെ കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള 21 നും 65 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള സ്ത്രീ​ക​ൾ​ക്ക് ജൂ​ലൈ മു​ത​ൽ പ്ര​തി​മാ​സം 1500 രൂ​പ ന​ൽ​കി​വ​രു​ന്നു​ണ്ട്. ഈ ​പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ 2.34 കോ​ടി സ്ത്രീ​ക​ളി​ൽ ഭൂ​രി​ഭാ​ഗം പേ​രു​ടെ​യും അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് വോ​ട്ടെ​ടു​പ്പ് തീ​യ​തി​ക്ക് മു​മ്പാ​യി മൊ​ത്തം 7500 രൂ​പ എ​ത്തി​ച്ചേ​ർ​ന്നു.

2019 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് ഇ​ക്കു​റി വോ​ട്ട് ചെ​യ്ത സ്ത്രീ​ക​ളു​ടെ എ​ണ്ണം ആ​റു ശ​ത​മാ​ന​ത്തോ​ളം കൂ​ടു​ത​ലാ​ണ്. ക്ഷേ​മ പ​ദ്ധ​തി​യാ​ണ് ഇ​തി​നു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് വൈ​കി​പ്പി​ച്ച് പ​ദ്ധ​തി​യു​ടെ പ്ര​ഭാ​വം ജ​ന​ങ്ങ​ളി​ലെ​ത്തി​ച്ച​തി​ന്റെ യ​ഥാ​ർ​ഥ ക്രെ​ഡി​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നാ​ണെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് സ്ക്രോ​ൾ ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ൽ, രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ൻ ഗി​രീ​ഷ് കു​ബേ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് വൈ​കി​പ്പി​ച്ച​തോ​ടെ സ്ത്രീ​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് നാ​ലോ അ​ഞ്ചോ മാ​സ​ത്തെ ഗ​ഡു​ക്ക​ൾ എ​ത്തി​ക്കാ​ൻ സം​സ്ഥാ​ന​ത്തി​ന് സ​മ​യം കി​ട്ടി. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം ന​ട​ത്തി​യ ആ​ദ്യ പ്ര​തി​ക​ര​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഏ​ക​നാ​ഥ് ഷി​ൻ​ഡെ ന​ന്ദി പ​റ​ഞ്ഞ​ത് സം​സ്ഥാ​ന​ത്തെ പ്രി​യ​പ്പെ​ട്ട സ​ഹോ​ദ​രി​മാ​രോ​ടാ​ണ്.

വി​ജ​യി​ച്ച പാ​ർ​ട്ടി സ്ത്രീ​വോ​ട്ടു​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും സ്വ​ന്ത​മാ​ക്കാ​ത്ത ഒ​രു തെ​ര​ഞ്ഞെ​ടു​പ്പും ക​ഴി​ഞ്ഞ ദ​ശ​കം ന​ട​ന്ന​താ​യി താ​ൻ ഓ​ർ​ക്കു​ന്നി​ല്ല എ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​നും ദ ​ഇ​ല​ക്ഷ​ൻ ദാ​റ്റ് ചേ​ഞ്ച്ഡ് ഇ​ന്ത്യ എ​ന്ന പു​സ്ത​ക​ത്തി​ന്റെ ര​ച​യി​താ​വു​മാ​യ മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ രാ​ജ്ദീ​പ് സ​ർ​ദേ​ശാ​യി അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ഗ്രാ​മീ​ണ ദു​രി​തം വി​ഷ​യ​മാ​കു​ന്നി​ല്ല?

ബാ​ലാ​സാ​ഹേ​ബ് തോ​റാ​ത്തും വി​ദ​ർ​ഭ​യി​ലെ യ​ശോ​മ​തി താ​ക്കൂ​റും മ​റ്റും തോ​റ്റ​തെ​ങ്ങ​നെ​യെ​ന്ന് മ​ന​സ്സി​ലാ​വു​ന്നി​ല്ലെ​ന്ന് എ​ഴു​ത്തു​കാ​ര​നും പ​രി​യി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ജ​യ്ദീ​പ് ഹാ​ർ​ദി​ക​ർ പ​റ​യു​ന്നു.

“തി​ക​ച്ചും അ​തി​ശ​യ​ക​ര​മാ​ണ് ഫ​ലം, പ്ര​ത്യേ​കി​ച്ച് വോ​ട്ട് വി​ഹി​ത​ത്തി​ലെ വ​ലി​യ അ​ന്ത​രം,” ഭ​ണ്ഡാ​ര, ഗോ​ണ്ടി​യ, ഗ​ഡ്ചി​രോ​ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ദി​വാ​സി വോ​ട്ടു​ക​ൾ കൂ​ട്ട​ത്തോ​ടെ മ​ഹാ​യു​തി​യി​ലേ​ക്ക് മാ​റി​യ​താ​യി തോ​ന്നു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേ​രി​ട്ടു​ള്ള ആ​നു​കൂ​ല്യ കൈ​മാ​റ്റ പ​ദ്ധ​തി​ക​ളു​ടെ, വി​ശി​ഷ്യാ ല​ഡ്‌​കി ബ​ഹി​ൻ യോ​ജ്ന​യു​ടെ മ​റ​വി​ൽ സോ​യാ​ബീ​ൻ, പ​രു​ത്തി ക​ർ​ഷ​ക​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​തി​സ​ന്ധി തു​ട​ങ്ങി​യ ഗ്രാ​മീ​ണ ദു​രി​ത​വി​ഷ​യ​ങ്ങ​ൾ മൊ​ത്ത​ത്തി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി മു​ങ്ങി​പ്പോ​യ​താ​യും ഹ​ർ​ദി​ക​ർ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

ബി.​ജെ.​പി വ​ൻ ഭൂ​രി​പ​ക്ഷം നേ​ടി​യാ​ൽ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ചെ​യ്യ​പ്പെ​ടു​മെ​ന്ന​ത​ട​ക്ക​മു​ള്ള ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ധ്വ​നി​ച്ച​തു​പോ​ലു​ള്ള പ്ര​തി​പ​ക്ഷ ആ​ഖ്യാ​ന​ങ്ങ​ൾ ഇ​ക്കു​റി വി​ല​പ്പോ​വാ​തെ വ​ന്ന​തും ഇ​തു​കൊ​ണ്ടാ​കാ​മെ​ന്ന് രാ​ജ്ദീ​പ് സ​ർ​ദേ​ശാ​യി നി​രീ​ക്ഷി​ക്കു​ന്നു. കൂ​ടു​ത​ൽ പ്രാ​ദേ​ശി​ക​വ​ത്കൃ​ത തെ​ര​ഞ്ഞെ​ടു​പ്പാ​യ​തി​നാ​ൽ, ല​ഡ്‌​കി ബ​ഹി​ൻ പോ​ലു​ള്ള പ​ദ്ധ​തി​ക​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന ഉ​ട​ന​ടി ആ​നു​കൂ​ല്യ​ങ്ങ​ളി​ലാ​ണ് വോ​ട്ട​ർ​മാ​രു​ടെ ക​ണ്ണെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

എം.​വി.​എ​യു​ടെ വീ​ഴ്ച

ജ​ന​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഒ​ട്ട​ന​വ​ധി യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും ഉ​ണ്ടാ​യി​ട്ടും അ​വ​യെ തെ​ര​ഞ്ഞെ​ടു​പ്പ് ആ​ഖ്യാ​ന​മാ​ക്കി മാ​റ്റു​ന്ന​തി​ൽ വ​രു​ത്തി​യ പ​രാ​ജ​യ​മാ​ണ് മ​ഹാ​വി​കാ​സ് അ​ഘാ​ഡി നേ​രി​ട്ട​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് വി​ശ​ക​ല​ന വി​ദ​ഗ്ധ​ൻ യോ​ഗേ​ന്ദ്ര യാ​ദ​വ് ക​രു​തു​ന്നു. ഇ​തൊ​രു അ​തി​പ്രാ​ദേ​ശി​ക​വ​ത്കൃ​ത തെ​ര​ഞ്ഞെ​ടു​പ്പാ​ക്കി മാ​റ്റാ​ൻ ക​ഴി​ഞ്ഞ​താ​ണ് ബി.​ജെ.​പി​യു​ടെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. ഒ.​ബി.​സി പ​ട്ടി​ക​യി​ൽ സ​മു​ദാ​യ​ത്തെ ഉ​ൾ​പ്പെ​ടു​ത്താ​ത്ത ഭ​ര​ണ​സ​ഖ്യ​ത്തി​ന്റെ ന​ട​പ​ടി​യി​ൽ മ​നം​നൊ​ന്ത മ​റാ​ത്ത​ക​ൾ മ​ഹാ​വി​കാ​സ് അ​ഘാ​ഡി​ക്ക് പി​ന്നി​ൽ ഒ​രു​മി​ച്ച് അ​ണി​നി​ര​ക്കി​ല്ലെ​ന്ന് അ​തു​വ​ഴി ഉ​റ​പ്പാ​ക്കി. അ​തേ​സ​മ​യം, “ബി.​ജെ.​പി നി​ശ്ശ​ബ്ദ​മാ​യി ഒ.​ബി.​സി​ക​ളെ​യും ഏ​റ്റ​വും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ദ​ലി​ത​രെ​യും ത​ങ്ങ​ളു​ടെ പ​ക്ഷ​ത്ത് ഏ​കീ​ക​രി​ച്ചു നി​ർ​ത്തു​ക​യും ചെ​യ്തു”, യോ​ഗേ​ന്ദ്ര യാ​ദ​വ് വി​ശ​ദീ​ക​രി​ക്കു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ൽ അ​ത്ഭു​ത​മി​ല്ലെ​ങ്കി​ലും മ​ഹാ​യു​തി നേ​ടി​യ വി​ജ​യ​ത്തി​ന്റെ വ​ലു​പ്പ​ത്തി​ൽ ഞെ​ട്ടി​യെ​ന്ന് പ​റ​ഞ്ഞ യോ​ഗേ​ന്ദ്ര “വോ​ട്ട് വി​ഹി​ത​ത്തി​ലെ 15 ശ​ത​മാ​നം അ​ന്ത​രം അ​ൽ​പ്പം ഭ​യാ​ന​ക​വും വി​ചി​ത്ര​വു​മാ​ണെ​ന്നും ഡേ​റ്റ​ക​ൾ സൂ​ക്ഷ്മ​മാ​യി പ​ഠി​ക്കേ​ണ്ട​തു​ണ്ടെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

(Thanks to scroll.in)

Tags:    
News Summary - Mahayuti: What is behind the success?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT