എം. സ്വരാജ് അഹങ്കാരത്തിന്‍റെ പ്രതിരൂപമെന്ന് സി.പി.ഐ

കൊച്ചി: തൃപ്പൂണിത്തുറ എം.എൽ.എ എം. സ്വരാജിനും വൈപ്പിൻ എം.എൽ.എ എസ്. ശർമ്മക്കും എതിരെ സി.പി.ഐ പ്രവർത്തന റിപ്പോർട്ട്. എം. സ്വരാജ് അഹങ്കാരത്തിന്‍റെ പ്രതിരൂപമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സി.പി.ഐയെ അംഗീകരിക്കാൻ എം. സ്വരാജിന് പ്രയാസമാണ്. താനിതുവരെ സി.പി.ഐക്കാരെ കണ്ടിട്ടില്ല. എന്നാൽ, സി.പി.ഐയുടെ വോട്ട് വേണം. സി.പി.ഐ ഉൾപ്പെടെയുള്ള പാർട്ടികളുടെ വോട്ടുകൾ വാങ്ങി ജയിച്ചതിന് ശേഷം സി.പി.ഐയെ തള്ളിപ്പറയുന്നതിനെ ജനങ്ങൾ തിരിച്ചറിയുമെന്നും റിപ്പോർട്ട് വ്യക്തമാക്കി. 

വൈപ്പിൽ എം.എൽ.എയും വ്യത്യസ്തനല്ല. സി.പി.ഐക്കാർ പ്രതിനിധികളായുള്ള പഞ്ചായത്ത് വാർഡുകളിൽ വികസനഫണ്ട് നൽകാതിരിക്കാൻ എം.എൽ.എ പ്രത്യേകമായി ശ്രദ്ധിക്കുന്നതായി സി.പി.ഐ സഖാക്കൾക്ക് പരാതിയുണ്ടെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു. 

കോതമംഗത്തെ സി.പി.എം എം.എൽ.എയെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. കോതമംഗലം എം.എൽ.എയെ കുറിച്ച് സി.പി.ഐ ഒന്നും പറയുന്നില്ല. സി.പി.എമ്മിന്‍റെ കോതമംഗലത്തെ നേതാക്കളും പ്രവർത്തകരും അടക്കമുള്ളവരുടെ അഭിപ്രായം ആരായാൻ ശ്രമിച്ചാൽ, മുഖം നന്നാവത്തതിന് കണ്ണാടി തച്ചുടക്കേണ്ടി വരില്ലെന്നും സി.പി.ഐ പ്രവർത്തന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

Tags:    
News Summary - CPI Report Attack to M Swaraj and S. Sharma -Politics News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.