അവിശ്വാസം പാസായി; ഈരാറ്റുപേട്ട നഗരസഭ  എല്‍.ഡി.എഫിന് നഷ്​ടമായി

ഈരാറ്റുപേട്ട: ഇടതുസ്വതന്ത്ര​​​െൻറ പിന്തുണയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായതോടെ ഇൗരാറ്റുപേട്ട നഗരസഭ ഭരണം എൽ.ഡി.എഫിന്​ നഷ്​ടമായി. സി.പി.എം, സി.പി.ഐ, എസ്​.ഡി.പി.ഐ അംഗങ്ങൾ വിട്ടുനിന്നപ്പോൾ 15 കൗണ്‍സിലർമാർ​ പ്ര​മേയത്തെ അനുകൂലിച്ചു. 28 അംഗങ്ങളാണ് നഗരസഭയിലുള്ളത്. നഗരസഭ അധ്യക്ഷന്‍ ടി.എം. റഷീദ്​, ഉപാധ്യക്ഷ കുഞ്ഞുമോള്‍ സിയാദ്​ എന്നിവർക്കെതിരെ യു.ഡി.എഫും ജനപക്ഷവും ചേര്‍ന്നാണ്​ അവിശ്വാസം ​െകാണ്ടുവന്നത്​. സി.പി.എമ്മിലെ ഭിന്നതയെ തുടർന്നായിരുന്നു​ പ്രതിപക്ഷനീക്കം. അവിശ്വാസചര്‍ച്ചയില്‍ പങ്കെടുക്കരുതെന്ന്​ കാട്ടി സി.പി.എമ്മും സി.പി.ഐയും അംഗങ്ങള്‍ക്ക്​ വിപ്പ് നല്‍കിയിരുന്നു.

എന്നാൽ,  എല്‍.ഡി.എഫിലെ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍കൂടിയായ വി.കെ. കബീർ യോഗത്തിൽ പ​െങ്കടുക്കുകയും അവിശ്വാസത്തിന്​ അനുകൂലമായി വോട്ട്​ ചെയ്യുകയുമായിരുന്നു. ഇതോടെ ചെയർമാനും വൈസ്​ ചെയർമാനും പുറത്തായി. അതേസമയം, വിപ്പ്​ ലഭിച്ചില്ലെന്ന്​ ​വി.കെ. കബീർ പറഞ്ഞു. എന്നാൽ, കബീർ വിപ്പ്​ കൈപ്പറ്റാൻ തയാറാകാത്തതിനെതുടർന്ന്​ അദ്ദേഹത്തി​​​െൻറ വീടിന്​ മുന്നിൽ സി.പി.എം ജില്ല സെക്രട്ടറി നൽകിയ വിപ്പ്​ പതിച്ചിരുന്നു.
സി.പി.എം അംഗമായിരുന്ന ചെയർമാൻ ടി.എം. റഷീദിനോട്​ നേര​േത്ത പാർട്ടി നേതൃത്വം ചെയർമാൻ സ്​ഥാനം ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. റഷീദ്​ ഇതിന്​ തയാറായില്ല. ഇതോടെ റഷീദി​​​െൻറ പാര്‍ട്ടി അംഗത്വം സി.പി.എം ലോക്കല്‍ കമ്മിറ്റി പുതുക്കി നൽകിയിരുന്നില്ല.

ശനിയാഴ്​ച രാവിലെ 10.30 ന് കൊല്ലം നഗരസഭ ജോയൻറ്​ ഡയറക്ടര്‍ വി.ആര്‍. രാജുവി​​​െൻറ മേല്‍നോട്ടത്തില്‍ നടന്ന ടി.എം. റഷീദിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ 15 കൗണ്‍സിലർമാര്‍ പങ്കെടുത്തു. മുസ്​ലിം ലീഗിലെ എട്ട്​ അംഗങ്ങളും കോണ്‍ഗ്രസിലെ മൂന്ന്​ അംഗങ്ങളും ജനപക്ഷത്തിലെ മൂന്ന്​ അംഗങ്ങളും എല്‍.ഡി.എഫിലെ വി.കെ. കബീറുമാണ് എത്തിയത്. ഇവരെല്ലാം അനുകൂലമായി വോട്ട് ചെയ്തു.  ചെയര്‍മാന്‍ അടക്കം ഒമ്പത്​ എല്‍.ഡി.എഫ് കൗണ്‍സിലർമാരും എസ്.ഡി.പി.ഐയിലെ നാല് കൗണ്‍സിലർമാരും യോഗത്തിലെത്തിയിരുന്നില്ല.  ഉച്ചകഴിഞ്ഞ് രണ്ടിന് നടന്ന കുഞ്ഞുമോള്‍ സിയാദിനെതിരായ അവിശ്വാസത്തിലും ഇൗ 15 പേരും  പ്രമേയത്തിന്  അനുകൂലമായി വോട്ട് ചെയ്തു. 

ആറുമാസം മുമ്പ്​ നഗരസഭാധ്യക്ഷൻ ടി.എം. റഷീദിനെതിരെ യു.ഡി.എഫ്​ ​​​കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടിരുന്നു. 15 പേര്‍  ഒപ്പിട്ടു  നല്‍കിയ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍നിന്ന്​ ജനപക്ഷത്തെ കുഞ്ഞുമോള്‍ സിയാദ് വിട്ടുനിന്നതോടെ അവിശ്വാസം പരാജയപ്പെടുകയായിരുന്നു. ഇത്തവണ 14 പേര്‍ ഒപ്പിട്ട അവിശ്വാസമാണ്​ യു.ഡി.എഫും ജനപക്ഷവും ചേര്‍ന്ന് നൽകിയത്. യു.ഡി.എഫി​​​െൻറയും ജനപക്ഷത്തി​​​െൻറയും പിന്തുണയിൽ അവിശ്വാസത്തെ അനുകൂലിച്ച വി.കെ. കബീർ അടുത്ത ചെയർമാനായേക്കും.

കബീറിനെ പിന്തുണക്കുമെന്ന്​ ഇരുപാർട്ടികളും അറിയിച്ചു. അതേസമയം, കബീറിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട്​ തെരഞ്ഞെടുപ്പ്​ കമീഷനെ സമീപിക്കാനാണ്​ എൽ.ഡി.എഫ്​ തീരുമാനം. എസ്​.ഡി.പി.​െഎയുടെയും ജനപക്ഷത്തി​​​െൻറയും പിന്തുണയോടെയായിരുന്നു എൽ.ഡി.എഫ്​ ഭരണത്തിലെത്തിയത്​. പിന്നീട്​ ചെയർമാനുമായി സി.പി.എമ്മും ജനപക്ഷവും ഭിന്നതയിലാവുകയുമായിരുന്നു. സി.പി.എമ്മിന്​ എട്ടും സി.പി.​െഎക്ക്​ രണ്ടും അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്​. വൻ പൊലീസ് സുരക്ഷയിലായിരുന്നു അവിശ്വാസപ്രമേയ ചർച്ച. പാലാ ഡിവൈ.എസ്​.പിയുടെ നേതൃത്വത്തില്‍ 200 ഓളം പൊലീസുകാരെയാണ്​ നഗരത്തില്‍ വിന്യസിച്ചിരുന്നത്. 


 

Tags:    
News Summary - eratupeta muncipality-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.