കൊച്ചി: സി.പി.െഎയെ ദുർബലപ്പെടുത്തി എൽ.ഡി.എഫ് ശക്തിപ്പെടുത്താമെന്ന ധാരണ സി.പി.എമ്മിന് വേണ്ടെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.എം ദുർബലമായാൽ എൽ.ഡി.എഫ് ശക്തിപ്പെടുമെന്ന കാഴ്ചപ്പാട് സി.പി.െഎക്കുമില്ല. സി.പി.െഎ എറണാകുളം ജില്ല സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം.
സി.പി.ഐ പറയുന്നതാണ് ശരിയെന്ന് മനസ്സിലായതുകൊണ്ടാണ് പാർട്ടിയിലേക്ക് കൂടുതൽ ആളുകൾ എത്തുന്നത്. രാജ്യത്ത് സമരം ചെയ്യുന്ന ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്ന സമീപനമാണ് സി.പി.എമ്മും സി.പി.െഎയും ഉൾപ്പെട്ട മുന്നണിയുടെ നേതൃത്വത്തിലെ സംസ്ഥാന സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. വിരുദ്ധ കാര്യങ്ങൾ ഉണ്ടാകുേമ്പാൾ ചൂണ്ടിക്കാണിക്കേണ്ട ബാധ്യത സി.പി.െഎക്കുണ്ട്. അത് നിറവേറ്റുന്നതിനെ തർക്കമായി കാണേണ്ട. അത് മുന്നണിയിലെ ഐക്യം ശക്തിപ്പെടുത്താനും ശരിയിലേക്ക് സർക്കാറിനെ കൊണ്ടുപോകാനുമാണ് ^അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.