തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള ഹയർസെക്കൻഡറി ലയനം നട പ്പാക്കിയ സർക്കാർ ഉത്തരവിലെ തുടർനടപടികൾ സ്റ്റേ ചെയ്ത ഹൈകോടതിവിധിക്കെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിക്കും. സ്റ്റേ ഉത്തരവ് സ്കൂൾ തലത്തിലും ഡയറ ക്ടറേറ്റ്തലത്തിലും ഭരണസ്തംഭനത്തിലേക്ക് വഴിവെച്ചേക്കുമെന്ന വിലയിരുത്തലി െൻറ അടിസ്ഥാനത്തിൽ കൂടിയാണിത്. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃ തർ അഡ്വക്കറ്റ് ജനറലിൽനിന്ന് അഭിപ്രായമാരാഞ്ഞിരുന്നു. തുടർന്നാണ് ഡിവിഷൻ ബെഞ് ചിൽ അപ്പീൽ സമർപ്പിക്കാനുള്ള ധാരണയിൽ സർക്കാർ എത്തിയത്.
ഇക്കാര്യത്തിൽ അഡ്വക്കറ്റ് ജനറലിെൻറ നിയമോപദേശം ലഭിച്ചാൽ അപ്പീലിനുള്ള നടപടികൾ സർക്കാർതലത്തിൽ പൂർത്തിയാക്കും. കേസിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കോടതിയിൽ സമർപ്പിച്ച റിേപ്പാർട്ടിലുള്ള അവ്യക്തതയാണ് സ്റ്റേയിലേക്ക് വഴിവെച്ചത്. സിംഗിൾ ബെഞ്ചാണ് സ്റ്റേ ഉത്തരവ് നൽകിയത്. സ്റ്റേ വന്നതോടെ പുതിയ ഡയറക്ടറേറ്റിൽ ഭരണ നിർവഹണ സംവിധാനം നടപ്പാക്കുന്നതിന് വിശേഷാൽ ചട്ടങ്ങൾ (സ്പെഷൽ റൂൾസ്) തയാറാക്കുന്നതടക്കമുള്ള നടപടികൾ നിർത്തിവെക്കേണ്ടിവരും.
വിശേഷാൽ ചട്ടങ്ങൾ തയാറാക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിയെയാണ് മേയ് 31ലെ ഉത്തരവ് പ്രകാരം ചുമതലപ്പെടുത്തിയത്. മൂന്ന് ഡയറക്ടറേറ്റുകൾ ഒന്നാകുന്നതോടെ പുതിയ ഡയറക്ടറേറ്റ് തലത്തിലും താഴെയുള്ള ഒാഫിസുകളുടെയും ഘടനയിൽ വരുത്തേണ്ട മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഇതോടെ തടസ്സപ്പെട്ടത്.
ഒറ്റ ഡയറക്ടറേറ്റ് യാഥാർഥ്യമായതോടെ അനധ്യാപക ജീവനക്കാരുടെ വിന്യാസം സംബന്ധിച്ചുള്ള നിർദേശങ്ങളും പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് സമർപ്പിക്കേണ്ടത്.
ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് നിലനിർത്തണം –യു.ഡി.എഫ് വിദഗ്ധസമിതി
തിരുവനന്തപുരം: ഹയർ സെക്കൻഡറി വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരം നിലനിർത്താനും ഉയർത്താനും പ്രത്യേക ഡയറക്ടറേറ്റാണ് അഭികാമ്യമെന്ന് യു.ഡി.എഫ് നിയോഗിച്ച വിദ്യാഭ്യാസ വിദഗ്ധ സമിതി. അധികാര വികേന്ദ്രീകരണത്തിെൻറ കാലത്ത് പൊതുവിദ്യാഭ്യാസ മേഖലയിൽ ഇതിന് നേർവിരുദ്ധമായ പരിഷ്കരണങ്ങൾ ഗുണം ചെയ്യുമോ എന്ന് സർക്കാർ പരിശോധിക്കണമെന്നും സമിതിയുടെ ആദ്യ സിറ്റിങ്ങിന് ശേഷം ചെയർമാനും കാലടി സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. എം.സി. ദിലീപ്കുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പൊതുവിദ്യാലയങ്ങളിലെ ഹയർ സെക്കൻഡറിതലത്തിലുള്ള മികവിെൻറ അടിസ്ഥാനത്തിലാണ് സി.ബി.എസ്.ഇ സിലബസ് വിട്ട് വിദ്യാർഥികൾ സംസ്ഥാന സിലബസിേലക്ക് മാറുന്നത്. ഇൗ മികവ് ഒറ്റ ഡയറക്ടറേറ്റാക്കി മാറ്റുേമ്പാൾ നിലനിർത്താനാകുമോ എന്ന ആശങ്ക സർക്കാർ പരിശോധിക്കണം. പൊതുവിദ്യാഭ്യാസ മേഖലയിൽ ഘടനാപരം ഉൾപ്പെടെയുള്ള മാറ്റങ്ങൾക്ക് നിർദേശിക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിൽ സർക്കാർ അനാവശ്യമായ ധിറുതി കാണിക്കുകയാണ്. ഇക്കാര്യത്തിൽ അധ്യാപക സമൂഹം ഉൾപ്പെടെയുള്ളവരുമായി വിശദമായ ചർച്ചകൾ നടത്തിവേണം തീരുമാനങ്ങളെടുക്കാൻ.
ഒന്ന് മുതൽ 12 വരെ ക്ലാസുകളെ പ്രിൻസിപ്പലിന് കീഴിൽ കൊണ്ടുവരികയും ഹൈസ്കൂൾ ഹെഡ്മാസ്റ്ററെ വൈസ് പ്രിൻസിപ്പലാക്കുകയും ചെയ്യുേമ്പാൾ ഉയർന്നുവരുന്ന ഭരണ, സാേങ്കതിക പ്രശ്നങ്ങൾക്ക് ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ മറുപടിയില്ല. പ്രശ്നത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉൾപ്പെടെയുള്ളവരുമായി സമിതി ചർച്ച നടത്തും. രണ്ട് മാസത്തിനകം സമിതി ഇടക്കാല റിപ്പോർട്ട് നൽകും. വിവിധ മേഖലകളിൽ നടത്തുന്ന സിറ്റിങ്ങിന് ശേഷം അഞ്ച് മാസത്തിനകം അന്തിമ റിപ്പോർട്ടും നൽകും. ഡോ. എം.സി. ദിലീപ്കുമാറിന് പുറമെ അംഗങ്ങളായ എസ്.സി.ഇ.ആർ.ടി മുൻ ഡയറക്ടർ പ്രഫ. കെ.എ. ഹാഷിം, ഡോ. ജി.വി. ഹരി, ഡോ. ബി. രഘു, ഡോ. എബ്രഹാം ജോസഫ് എന്നിവരും സിറ്റിങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.