കോഴിക്കോട്: ജനമഹാറാലിയിൽ 10 വർഷത്തെ തെൻറ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എം.കെ. രാഘവൻ എം.പി. രാഹുൽ ഗാന്ധി വേദിയിലെത്തുംമുെമ്പയാണ് രാഘവൻ സംസാരിച്ചത്.
ഇന്ത്യയ ിൽ ഏറ്റവും കൂടുതൽ വികസനമുണ്ടായത് കോഴിക്കോട് േലാക്സഭ മണ്ഡലത്തിലാണെന്ന് പറഞ്ഞായിരുന്നു തുടക്കം. നിരവധി കേന്ദ്ര പദ്ധതികളാണ് െകാണ്ടുവന്നത്. ആരോഗ്യരംഗത്ത് 120 കോടി ചെലവിട്ടുള്ള മൾട്ടി സ്പെഷാലിറ്റി ആശുപത്രി മാസങ്ങൾക്കകം യാഥാർഥ്യമാകും. 44.5 കോടി ചെലവിൽ ടെർഷറി കാൻസർ സെൻറർ പ്രവർത്തനം തുടങ്ങി. മാനസിക ൈവകല്യമുള്ളവർക്കായി ഇംഹാൻസ് ആരംഭിച്ചു. വ്യക്കരോഗികൾക്ക് സൗജന്യ ഡയാലിസിസിനായി 22 മെഷീനുകൾ മെഡിക്കൽ കോളജിൽ സ്ഥാപിച്ചു.
കോഴിക്കോട് റെയിൽവേ സ്റ്റേഷനെ മികച്ച നിലവാരത്തിലാക്കി. കോഴിക്കോടുനിന്ന് കരിപ്പൂർ വഴി അങ്ങാടിപ്പുറത്തേക്ക് െറയിൽപാതക്കായി സർേവ പൂർത്തിയായി. ആറുവരിപ്പാതയുടെ നിർമാണം ഉടൻ ആരംഭിക്കും എന്നിവയാണ് രാഘവൻ എടുത്തുപറഞ്ഞത്. വികസനകാര്യങ്ങൾ ചർച്ച ചെയ്യാതെ ചില രാഷ്ട്രീയ പാർട്ടികൾ വ്യക്തിഹത്യ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.