തിരുവനന്തപുരം: പുതിയ മന്ത്രിയെ തീരുമാനിക്കാന്‍ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തനിക്ക് നീതി ലഭിച്ചില്ളെന്ന പരാതിയുന്നയിച്ച് ഇ.പി. ജയരാജന്‍ ഇറങ്ങിപ്പോയി. ശേഷം, മണിയുടെ മന്ത്രിസ്ഥാനം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാന സമിതിയില്‍ പങ്കെടുത്തുമില്ല. ഇ.പിയെ ഒഴിവാക്കിയതിന്‍െറ കാരണം വിശദീകരിക്കണമെന്ന് സംസ്ഥാന സമിതിയില്‍ കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജന്‍ ആവശ്യപ്പെട്ടു. ഇ.പിക്ക് വേണ്ടി സംസാരിക്കാന്‍ എഴുന്നേറ്റ കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതിയെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കടുത്തഭാഷയില്‍ വിമര്‍ശിച്ച് ഇരുത്തുകയും ചെയ്തു.
മൂന്നുദിവസമായി ചേരുന്ന സംസ്ഥാനസമിതിയുടെ അവസാനദിനമായ ഞായറാഴ്ച രാവിലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാണ് സി.പി.എം നേതൃത്വത്തെ ഞെട്ടിച്ച് ഇ.പി. ജയരാജന്‍ പൊട്ടിത്തെറിച്ചത്. മണിയെ മന്ത്രിയാക്കാനുള്ള തീരുമാനം കോടിയേരി റിപ്പോര്‍ട്ട് ചെയ്ത ഉടനെയായിരുന്നു ഇത്. തന്നോട് ആലോചിക്കാതെ പുതിയ മന്ത്രിയെ തീരുമാനിച്ചത് ശരിയായില്ളെന്ന് ജയരാജന്‍ പറഞ്ഞു. തനിക്കെതിരായ ത്വരിതപരിശോധന ഏകദേശം പൂര്‍ത്തിയാവുകയാണ്. അപ്പോഴാണ് നിങ്ങളുടെ തീരുമാനം. താന്‍ അഴിമതി നടത്തിയതിനല്ല രാജിവെച്ച് പോയത്. നിയമനപ്രശ്നത്തിലായിരുന്നു. കോടിയേരിയുടെയും എ.കെ. ബാലന്‍െറയും ബന്ധുവിനെ നിങ്ങള്‍ നിയമിച്ചില്ളേയെന്ന് ചോദിച്ച് അദ്ദേഹം പുറത്തുപോയി. ജയരാജനെ അനുനയിപ്പിച്ച് തിരികെവിളിക്കാന്‍ പിണറായി വിജയന്‍ ആളെവിട്ടെങ്കിലും അദ്ദേഹം എ.കെ.ജി സെന്‍റര്‍ വിട്ടുപോയി.
പിന്നീട് ചേര്‍ന്ന സംസ്ഥാനസമിതിയില്‍ കോടിയേരി മണിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്ത ശേഷമായിരുന്നു പി. ജയരാജന്‍െറ ഇടപെടല്‍. ഇ.പി. ജയരാജനെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയതിന് കാരണം സംസ്ഥാനസമിതിയോട് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് കോടിയേരി ഇ.പി. ജയരാജന്‍െറ രാജിക്കിടയാക്കിയ വിഷയം വിശദീകരിച്ചു. ശേഷം എഴുന്നേറ്റ പി.കെ. ശ്രീമതി ഇ.പി. ജയരാജനെ ന്യായീകരിച്ച് സംസാരിക്കാന്‍ തുടങ്ങിയെങ്കിലും കോടിയേരി വിലക്കി. നിങ്ങള്‍ക്ക് സംസ്ഥാനസമിതിയില്‍ സംസാരിക്കാന്‍ അവകാശമില്ളെന്നും സെക്രട്ടേറിയറ്റ് അംഗം തനിക്ക് പറയാനുള്ളത് അവിടെ പറയണമെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.