തിരുവനന്തപുരം: ധീരദേശാഭിമാനി സവർക്കറെ അപമാനിക്കുന്ന എസ്.എഫ്.ഐയെ സി.പി.എം നിലക്ക് നിർത്തണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഗവർണർക്കെതിരെ പ്രകോപനം സൃഷ്ടിക്കാനുള്ള എസ്.എഫ്.ഐ നീക്കം പ്രതിഷേധാർഹമാണ്. മുൻ ഗവർണർക്കെതിരെ കായികാക്രമണത്തിന് വരെ തുനിഞ്ഞവരാണ് എസ്.എഫ്.ഐക്കാർ.
സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം മറച്ചുവെക്കാനാണ് എസ്.എഫ്.ഐയെ ഇളക്കിവിട്ട് വിഷയം മാറ്റാൻ സി.പി.എം ശ്രമിക്കുന്നത്. രാജ്യസ്നേഹിയായ ചരിത്രപുരുഷനായ സവർക്കറെ അവഹേളിക്കുന്നത് അംഗീകരിക്കാനാവില്ല. രാജ്യം ആദരിക്കുന്നവരെ അപമാനിക്കുന്നത് കമ്മ്യൂണിസ്റ്റുകാരുടെ സ്ഥിരം പരിപാടിയാണ്.
യൂനിവേഴ്സിറ്റികളെ അരാജകത്വത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള എസ്.എഫ്.ഐ നീക്കം അനുവദിക്കാനാവില്ല. യൂനിവേഴ്സിറ്റികളെ സ്വതന്ത്രമാക്കാനുള്ള മുൻ ഗവർണറുടെ നടപടിയാണ് സി.പി.എമ്മിനെ പ്രകോപിച്ചതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.