വട്ടിയൂർക്കാവിൽ മികച്ച പ്രകടനമില്ല; സ്ഥാനാർഥി നിർണയവും കാരണം -ഒ. രാജഗോപാൽ

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ലെന ്ന് മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ എം.എല്‍.എ. സ്ഥാനാര്‍ഥിയുടെ പകിട്ട് ഒരു പ്രശ്‌നമാണ്. ഒരു ചെറുപ്പക്കാരനെ ​െവച ്ച് ഒരു പരീക്ഷണം നോക്കി. പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. കാരണങ്ങള്‍ പലതാണ്. സ്ഥാനാര്‍ഥി നിര്‍ണയവും അതില്‍ ഒരു പ്രധാന കാരണമാണ്. ബി.ജെ.പിയെ സംബന്ധിച്ച് നല്ല മത്സരം കാഴ്ചവെക്കാന്‍ കഴിയുന്ന മണ്ഡലമാണത്​. ആർ.എസ്​.എസ്​ സജീവമായിരുന്നില്ല എന്ന ആരോപണത്തിന് എത്രത്തോളം നമ്മള്‍ ഗൗരവമായി കാണുന്നോ അതിനനുസരിച്ച്​ അവര്‍ സജീവമാകുമെന്നായിരുന്നു രാജഗോപാലി​​​െൻറ മറുപടി.

മുതിര്‍ന്ന പ്രചാരകനായിരുന്ന കുമ്മനത്തോട് ഒരു മമതയുണ്ടാകുന്നത് സ്വാഭാവികതയല്ലേ. സുരേഷും സംഘത്തി​​​െൻറ ആള്‍ തന്നെയാണ്. ഏറെക്കാലം പ്രചാരകനായിരുന്ന ആളല്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപതെരഞ്ഞെടുപ്പ് ആയതിനാല്‍ വലിയ ഗൗരവത്തോടെയല്ല ജനങ്ങളും പ്രവര്‍ത്തകരും തെരഞ്ഞെടുപ്പിനെ കണ്ടത്​. വട്ടിയൂര്‍ക്കാവില്‍ എൽ.ഡി.എഫും യു.ഡി.എഫും തമ്മില്‍ വോട്ടുകച്ചവടം നടന്നിരിക്കാന്‍ സാധ്യതയുണ്ട്.

എൽ.ഡി.എഫ് സ്ഥാനാർഥി മേയറായതിനാല്‍ അയാളെ ജയിപ്പിക്കാന്‍ വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. കോർപറേഷനിലെ മുഖ്യപ്രതിപക്ഷം ബി.ജെ.പിയാണ്. വട്ടിയൂര്‍ക്കാവിലെ ന്യൂനപക്ഷങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായോ പ്രതികൂലമായോ വോട്ടുചെയ്തിട്ടില്ല. എന്നാല്‍, ഒരു വിഭാഗം കോണ്‍ഗ്രസിന് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്നാണ് തനിക്ക് കിട്ടിയ റിപ്പോര്‍ട്ടെന്നും രാജഗോപാല്‍ പറഞ്ഞു.

Full View
Tags:    
News Summary - Vattiyoorkavu By Election O Rajagopal -Politics News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.