പി. ജയരാജനെ ജയിൽ ഉപദേശക സമിതിയിൽ നിന്ന് പുറത്താക്കണം-വി.ഡി. സതീശൻ

പറവൂർ: പി. ജയരാജനെ ജയിൽ ഉപദേശക സമിതിയിൽ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊല്ലാനും കൊല്ലിക്കാനും ഞങ്ങൾക്ക് അവകാശമുണ്ടെന്ന് ആവർത്തിക്കുന്ന അപരിഷ്കൃതരുടെ കൂട്ടമാണ് സി.പി.എം. പെരിയയിൽ രണ്ട് കുട്ടികളെ കൊന്ന ക്രിമിനലുകളെ ജയിലിന് മുന്നിൽ അഭിവാദ്യം ചെയ്യുന്ന പാർട്ടിയാണ് സി.പി.എം. എന്തൊരു പാർട്ടിയാണിത്?

കൊന്നവനെ സംരക്ഷിക്കാൻ നമ്മുടെ നികുതി പണം ചെലവാക്കുന്ന പാർട്ടിയാണ് കേരളം ഭരിക്കുന്നത്. രണ്ട് കുട്ടികളെ വെട്ടിക്കൊന്നതിന് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷിച്ച പ്രതികളെയാണ് ജയിലിന് മുന്നിൽ സ്വീകരിച്ചത്. ക്രിമിനലുകളെ സംരക്ഷിക്കാൻ സി.പി.എമ്മിന് നാണമില്ലേ ? ഇവർ ഏത് യുഗത്തിലാണ് ജീവിക്കുന്നത്? ഈ നൂറ്റാണ്ടിലാണോ ഇവർ ജീവിക്കുന്നത്? സി.പി.എം കേരളത്തിന് അപമാനമാണ്.

കൊലയാളികൾക്ക് പാർട്ടി എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നു. വി.ഐ.പി ട്രീറ്റ്മെൻറാണ് പ്രതികൾക്ക് നൽകുന്നത്. ജയിൽമുറി കൂടി എ.സിയാക്കി കൊടുക്കൂ. ഇതിനൊക്കെ ജനം മറുപടി ചോദിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.

Tags:    
News Summary - P. Jayarajan should be removed from Jail Advisory Committee-v.d. satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.