ദുബൈ: ബഹിരാകാശ ദൗത്യത്തിനു പുറപ്പെട്ട സുൽത്താൻ അൽ നിയാദിക്ക് യു.എ.ഇ ഭരണാധികാരികളുടെ അഭിനന്ദനപ്രവാഹം. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരടക്കം പ്രമുഖർ ട്വിറ്റർ വഴി അഭിനന്ദനമറിയിച്ചു. അൽ നിയാദിയുടെ നേട്ടം അഭിമാനകരമായ മുഹൂർത്തമാണെന്നും രാജ്യത്തിന്റെ മുന്നേറ്റത്തിൽ നാഴികക്കല്ലാണെന്നും പ്രസിഡൻറ് പ്രസ്താവനയിൽ പറഞ്ഞു. നേരത്തേ യാത്രക്ക് ഒരുങ്ങുന്നതിനിടെ അൽ നിയാദിയെ ഫോണിൽ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്നു. ‘ഇമാറാത്തിന്റെ പുത്രൻ’ എന്ന വിശേഷണത്തോടെയാണ് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ട്വിറ്ററിൽ അഭിനന്ദനമറിയിച്ചത്.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ നിലയത്തിൽ വിക്ഷേപണ സമയത്ത് എത്തിച്ചേരുകയും ഉദ്യോഗസ്ഥർക്കൊപ്പം തത്സമയം റോക്കറ്റ് കുതിച്ചുയരുന്നത് കാണുകയും ചെയ്തു. പിന്നീട് അൽ നിയാദിക്കും അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനമറിയിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.