തളിപ്പറമ്പ്: ചന്ദ്രനിൽ മനുഷ്യൻ താമസിക്കുന്ന കാലം വിദൂരമല്ലെന്ന കണ്ടെത്തലുമായി രണ്ട് കുട്ടി ഗവേഷകർ. ഭാവിയിൽ ചന്ദ്രനിൽ നടന്നേക്കാവുന്ന ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മനുഷ്യവാസവും ശാസ്ത്രത്തിന്റെ മുന്നേറ്റവുമെല്ലാം പ്രദർശിപ്പിച്ച് ശ്രദ്ധ നേടുകയാണ് വെള്ളൂർ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം തരം വിദ്യാർഥികളായ പ്രിൻഷ പ്രിയേഷും മാളവിക വിനോദും.
സ്റ്റിൽ മോഡൽ വിഭാഗത്തിലാണ് ഇവർ മൂൺ വില്ലേജുമായി എത്തിയത്. മനുഷ്യന് ചന്ദ്രനിൽ ദീർഘ കാലത്തേക്ക് താമസിക്കാനാവശ്യമായ സംവിധാനങ്ങളുടെ ആവിഷ്കാരമാണ് മൂൺ വില്ലേജിലൂടെ ഒരുക്കിയത്. മനുഷ്യന് താമസിക്കാനുള്ള ലിവിങ് മൊഡ്യൂൾ, ഓക്സിജൻ സെപ്പറേറ്റർ, ഭൂമിയുമായി ബന്ധപ്പെടുന്നതിനുള്ള കൺട്രോൾ സ്റ്റേഷൻ, വാട്ടർ പ്രൊഡക്ഷൻ പ്ലാന്റ്, സ്പേസ് സെന്ററിൽ, സോളാർ പവർ പ്ലാന്റ് എന്നിവയെല്ലാം ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.