ബഹിരാകാശ നിലയത്തിലേക്ക് മൂന്നു പേരെക്കൂടി അയച്ച് ചൈന

ബെയ്ജിങ്: നിർമാണം പുരോഗമിക്കുന്ന സ്വന്തം ബഹിരാകാശനിലയമായ ടിയാങ്ങോങ്ങിലേക്ക് മൂന്നു യാത്രികരെക്കൂടി എത്തിച്ച് ചൈന. വർഷാവസാനത്തോടെ നിലയനിർമാണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ ആറു മാസത്തെ ദൗത്യവുമായാണ് യാത്രികരെ അയച്ചത്.

ലക്ഷ്യപഥത്തിലെത്തി മണിക്കൂറുകൾക്കകം ഷെൻഷു 14 പേടകത്തെ ടിയാങ്ങോങ് നിലയത്തിന്റെ പ്രധാന മൊഡ്യൂളുമായി ബന്ധിപ്പിച്ചതായി ചൈനീസ് ബഹിരാകാശ ഏജൻസി അറിയിച്ചു.

ചെൻ ഡോങ്, ല്യു യാങ്, കെയ് ഷുഴെ എന്നിവരാണ് ദൗത്യത്തിലുള്ളത്. ദൗത്യത്തിന്റെ വിക്ഷേപണം ചൈനയിൽ മുഴുവൻ തത്സമയ സംപ്രേഷണം നടത്തിയിരുന്നു. നിർമാണം പൂർത്തിയാകുന്നതോടെ സ്വന്തമായി ബഹിരാകാശനിലയമുള്ള ഏക രാജ്യമായി ചൈന മാറും.

നിലവിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശനിലയം (ഐ.എസ്.എസ്) വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെ നിർമിച്ചതാണ്.

Tags:    
News Summary - China sends three more to space station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-21 06:23 GMT