ബെയ്ജിങ്: ഏറ്റവും സുശക്തമായ വാന നിരീക്ഷണ ഉപകരണവുമായി ചൈന. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാനനിരീക്ഷണ ടെലിസ്കോപ്പുകളിൽ ഒന്നായ മോസി ഈ മാസം പകുതിയോടെ പ്രവർത്തിച്ചു തുടങ്ങും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാജ്യത്തെ ഉയർന്ന പ്രദേശങ്ങളിലൊന്നായ വടക്കൻ ചൈനയിലെ ലെംഗുവിലാണ് ടെലിസ്കോപ് സ്ഥാപിക്കുന്നത്. ചൈന അക്കാദമി ഓഫ് സയൻസസും ചൈന ശാസ്ത്ര സാങ്കേതിക സർവകലാശാലയും സംയുക്തമായാണ് മോസി വികസിപ്പിച്ചെടുത്തത്. മോസി വൈഡ് ഫീൽഡ് സർവേ ടെലിസ്കോപ് എന്നാണ് പൂർണനാമം.
ചൈനീസ് തത്ത്വചിന്തകനും ജ്യോതിശാസ്ത്രജ്ഞനുമായ മോസിയുടെ പേരാണ് ടെലിസ്കോപ്പിന് നൽകിയിരിക്കുന്നത്. 2.5 മീറ്റർ വ്യാസമുള്ളതാണ് ടെലിസ്കോപ്. ജ്യോതിശാസ്ത്രസംബന്ധിയായ സംഭവവികാസങ്ങള്‍ തടസ്സമോ താമസമോ കൂടാതെ നിരീക്ഷിക്കുന്നതിനും ബഹിരാകാശഗവേഷണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ശാസ്ത്രജ്ഞര്‍ക്ക് സഹായകമാകുന്നതിനാണ് ദൂരദര്‍ശിനി സ്ഥാപിക്കുന്നതെന്ന് സിന്‍ഹുവ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 2019 ജൂലൈയില്‍ ലെംഗു പട്ടണത്തിലാണ് ദൂരദര്‍ശിനിയുടെ നിര്‍മാണം ആരംഭിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് 4000 മീറ്റര്‍ ഉയരത്തിലാണ് പട്ടണം. ചൈനയുടെ മാഴ്സ് ക്യാമ്പെന്നും ഈ പട്ടണം അറിയപ്പെടുന്നു. ലെംഗുവിൽ ചൈനയുടെ നിരവധി ജ്യോതിശാസ്ത്ര പദ്ധതികൾ നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.