അ​ബ്ലെ​ന്നെ​സ് ഹ​യാ​ൻ​സ്, അ​ബ്ലെ​ന്നെ​സ് ഗ്രേ​സാ​ലി, അ​ബ്ലെ​ന്നെ​സ് ജോ​സ്ബ​ർ​ക്‌​മെ​ൻ​സി​സ് മ​ത്സ്യ​ങ്ങ​ൾ 

രണ്ട് പുതിയ മീനുകളെ കണ്ടെത്തി സി.എം.എഫ്​.ആർ.ഐ ഗവേഷണ വിദ്യാർഥി

ചങ്ങനാശ്ശേരി സ്വദേശി ടോജി തോമസാണ്​ കണ്ടെത്തലിനു​പിന്നിൽ

ച​ങ്ങ​നാ​ശ്ശേ​രി: കോ​ലാ​ൻ ഇ​ന​ത്തി​ൽ​പെ​ട്ട ര​ണ്ട്​ പു​തി​യ മീ​നു​ക​ളെ ക​ണ്ടെ​ത്തി മ​ല​യാ​ളി ഗ​വേ​ഷ​ക​ൻ. ച​ങ്ങ​നാ​ശ്ശേ​രി സ്വ​ദേ​ശി​യും കേ​ന്ദ്ര സ​മു​​ദ്ര മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ലെ (സി.​എം.​എ​ഫ്.​ആ​ർ.​ഐ) ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​യു​മാ​യ ടോ​ജി തോ​മ​സാ​ണ്​ മീ​നു​ക​ളു​ടെ ക​ണ്ടു​പി​ടി​ത്ത​ത്തി​നു​​പി​ന്നി​ൽ. റീ​ജ​ന​ൽ സ്റ്റ​ഡീ​സ് ഇ​ൻ മ​റൈ​ൻ ബ​യോ​ള​ജി എ​ന്ന ശാ​സ്ത്ര പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ൽ ക​ണ്ടെ​ത്ത​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. ​

ത​ന്‍റെ പൂ​ർ​വ ക​ലാ​ല​യ​മാ​യ ച​ങ്ങ​നാ​ശ്ശേ​രി സെ​ന്‍റ്​ ബെ​ർ​ക്കു​മാ​ൻ​സ് കോ​ള​ജി​ന്‍റെ​യും അ​വി​ട​ത്തെ സു​വോ​ള​ജി വി​ഭാ​ഗം മു​ൻ മേ​ധാ​വി​യും വ​ഴി​കാ​ട്ടി​യു​മാ​യ ഡോ. ​ജോ​സ് പി. ​ജേ​ക്ക​ബി​െ​ന്‍റ​യും പേ​രു​ക​ൾ സ​മ​ന്വ​യി​പ്പി​ച്ച്​ ഒ​രു മീ​നി​ന് ‘അ​ബ്ലെ​ന്നെ​സ് ജോ​സ്ബ​ർ​ക്‌​മെ​ൻ​സി​സ്’ എ​ന്നും ര​ണ്ടാ​മ​ത്തെ മീ​നി​ന്​ ‘അ​ബ്ലെ​ന്നെ​സ് ഗ്രേ​സാ​ലി’ എ​ന്നു​മാ​ണ്​ പേ​ര്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ച​ങ്ങ​നാ​ശ്ശേ​രി പാ​റേ​ൽ പ​ള്ളി ഇ​ട​വ​ക​യി​ലെ ക​ല്ലു​ക​ളം കു​ടും​ബാം​ഗ​മാ​യ തോ​മ​സ്-​ഗ്രേ​സി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ടോ​ജി ത​ന്‍റെ ഗ​വേ​ഷ​ണ​ത്തി​ന്​ ഏ​റെ പി​ന്തു​ണ ന​ൽ​കി​യ അ​മ്മ ഗ്രേ​സി​യു​ടെ പേ​രും അ​ലീ​ന എ​ന്ന സു​ഹൃ​ത്തി​െ​ന്‍റ പേ​രും സ​മ​ന്വ​യി​പ്പി​ച്ചാ​ണ്​​ ‘അ​ബ്ലെ​ന്നെ​സ് ഗ്രേ​സാ​ലി’ എ​ന്ന പേ​രി​ട്ട​ത്. ക​ണ്ടെ​ത്തി​യ മീ​നു​ക​ൾ പൊ​തു​വെ നീ​ഡി​ൽ ഫി​ഷ് എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. അ​തി​ൽ ത​ന്നെ ഷോ​ർ​ട്ട്​ ഫി​ൻ ഫ്ലാ​റ്റ് നീ​ഡി​ൽ ഫി​ഷ് എ​ന്നും ലോ​ങ്​ ഫി​ൻ ഫ്ലാ​റ്റ് നീ​ഡി​ൽ ഫി​ഷ്​ എ​ന്നും ഇ​വ അ​റി​യ​പ്പെ​ടു​ന്നു. ഇ​ന്ത്യ​യു​ടെ വി​വി​ധ തീ​ര​ങ്ങ​ളി​ൽ നി​ന്ന് ടോ​ജി തോ​മ​സ് ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ളി​ൽ അ​ദ്ദേ​ഹ​വും ​ഗൈ​ഡും പ്രി​ൻ​സി​പ്പ​ൽ സ​യ​ന്‍റി​സ്റ്റു​മാ​യ ഡോ. ​ഇ.​എം. അ​ബ്ദു​ൽ സ​മ​ദ്, റി​സ​ർ​ച്​ സ്കോ​ളേ​ഴ്‌​സാ​യ ഡോ. ​ഷി​ജി​ൻ അ​മേ​രി, ബ​ദ​റു​ൽ സി​ജാ​ദ്, സീ​നി​യ​ർ ടെ​ക്‌​നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ്​ ഡോ. ​സ​ജി​കു​മാ​ർ കെ.​കെ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ശാ​സ്ത്ര സം​ഘ​മാ​ണ്​ വ​ർ​ഗീ​ക​ര​ണ-​ജ​നി​ത​ക പ​ഠ​നം ന​ട​ത്തി​യ​ത്. പു​തി​യ മീ​നു​ക​ൾ കൂ​ടു​ത​ലാ​യും ല​ഭി​ക്കു​ന്ന​ത് തൂ​ത്തു​ക്കൂ​ടി, മ​ണ്ഡ​പം, അ​ന്ത​മാ​ൻ-​നി​ക്കോ​ബാ​ർ ദ്വീ​പു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ ഉ​ൾ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഈ​യി​നം ധാ​രാ​ള​മാ​യി കാ​ണ​പ്പെ​ടു​ന്നു​ണ്ട്. ബം​ഗ്ലാ​ദേ​ശ്, ചൈ​ന, ഇ​ന്തോ​നേ​ഷ്യ, ഇ​സ്രാ​യേ​ൽ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ മീ​നി​ന്‍റെ ജ​നി​ത​ക പ​ഠ​ന റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടെ​ങ്കി​ലും അ​തി​നെ അ​ബ്ലെ​ന്നെ​സ് ഹ​യാ​ൻ​സ് എ​ന്ന ഒ​റ്റ ഗ​ണ​ത്തി​ലാ​ണ്​ പെ​ടു​ത്തി​യി​രു​ന്ന​ത്. 

Tags:    
News Summary - CMFRI Research Student Discovers Two New Fish Species

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.