അമിതവണ്ണം കാരണമുള്ള പ്രത്യുത്പാദന പ്രശ്നങ്ങൾ കുറക്കാം, ഇങ്ങനെ ചെയ്താൽ മതി...

വാഷിങ്ടൺ: രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിച്ചാൽ സ്ത്രീകളിൽ അമിതവണ്ണം കാരണമുള്ള പ്രത്യുത്പാദന പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാമെന്ന് പഠനം. ജേണൽ ഓഫ് എന്‍റോക്രിനോളജിയാണ് വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. ഡാപാഗ്ലിഫ്ലോസിൻ എന്ന മരുന്ന് ഗ്ലൂക്കോസിന്‍റെ അളവിനെ നിയന്ത്രിക്കുന്നതിന് ഫലപ്രദമാണെന്നും ആസ്ത്രേലിയയിലെ ക്വീൻസ് ലാൻഡ് യുനിവേഴ്സിറ്റിയിലെ ചെൻ എന്ന അധ്യാപകനും സഹപ്രവർത്തകരും ചേർന്ന് നടത്തിയ പഠനത്തിൽ പറയുന്നു.

അമിതവണ്ണമുള്ള സ്ത്രീകളിൽ പൊതുവെ പ്രത്യുത്പാദന ഹോർമോണിൽ വ്യതിയാനങ്ങൾ കാണാറുണ്ട്. ഇത് ആർത്തവ ചക്രത്തെയും അണ്ഡോത്പാദനത്തെയും ബാധിക്കാറുണ്ട്. വന്ധ്യത വരെ സംഭവിച്ചേക്കാവുന്ന ഈ അവസ്ഥക്ക് നിലവിൽ തെറാപ്പികളൊന്നുമില്ല.

അമിതവണ്ണമുള്ളവരിൽ ടൈപ് 2 ഡയബെറ്റിസ് കാണപ്പെടാറുണ്ട്. ശരീരം പഞ്ചസാരയെ (ഗ്ലൂക്കോസിനെ) ഒരു ഇന്ധനമെന്ന പോലെ ഉപയോഗിക്കുന്ന രീതിയിലുള്ള തകരാറാണ് ഇത്. ഗ്ലൂക്കോസിന്‍റെ അളവ് ശരീരത്തിൽ അധികമായി ഉണ്ടാകുന്നതിന് ഇത് കാരണമാകുന്നു. ടൈപ് 2 ഡയബെറ്റിസ് കുറയ്ക്കാനായാൽ പ്രത്യുത്പാദന ഹോർമോണിലെ വ്യതിയാനങ്ങളും പരിഹരിക്കാമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. നിലവിൽ ടൈപ് 2 ഡയബെറ്റിസിന് ഉപയോഗിക്കുന്ന മരുന്നാണ് ഡാപാഗ്ലിഫ്ലോസിൻ.

Tags:    
News Summary - Correction in blood sugar levels can improve fertility issues: Research

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.