ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റൈ​നും

മി​ലേ​വ മാ​രി​കും

ലോ​കം ക​ണ്ട എ​ക്കാ​ല​ത്തെ​യും മ​ഹാ​നാ​യ ശാ​സ്ത്ര​കാ​ര​ൻ ആ​രെ​ന്ന ചോ​ദ്യ​ത്തി​ന് ഒ​റ്റ ഉ​ത്ത​ര​മേ​യു​ള്ളൂ: ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റൈ​ൻ. പ്ര​പ​ഞ്ച വി​ജ്ഞാ​നീ​യ​ത്തെ മാ​റ്റി​മ​റി​ച്ച വി​ശി​ഷ്ട ആ​പേ​ക്ഷി​ക​താ സി​ദ്ധാ​ന്തം അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് പ്രാ​യം 26. അ​തി​ന് മു​ന്നേ, നൊ​ബേ​ലി​ന് അ​ർ​ഹ​മാ​യ ക​ണ്ടു​പി​ടു​ത്ത​വും അ​ദ്ദേ​ഹം ന​ട​ത്തി​യി​ട്ടു​ണ്ടാ​യി​രു​ന്നു.

ഈ ​നേ​ട്ട​ങ്ങ​ൾ​ക്കെ​ല്ലാം പി​ന്നി​ൽ ഒ​രു സ്ത്രീ​യു​ണ്ടാ​യി​രു​ന്നു​​വെ​ന്ന് പ​റ​ഞ്ഞാ​ൽ ആ​രെ​ങ്കി​ലും വി​ശ്വ​സി​ക്കു​മോ? വി​ശ്വ​സി​ച്ചാ​ലും ഇ​​ല്ലെ​ങ്കി​ലും അ​ങ്ങ​നെ​യൊ​രാ​ൾ അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വി​ത​ത്തി​ലു​ണ്ടാ​യി​രു​ന്നു. പേ​ര്: മി​ലേ​വ മാ​രി​ക്. ഐ​ൻ​സ്റ്റൈ​ന്റെ ആ​ദ്യ ഭാ​ര്യ.

വി​വാ​ഹ​ത്തി​ന് മു​മ്പ് ഇ​രു​വ​രും ത​മ്മി​ൽ കൈ​മാ​റി​യ പ്ര​ണ​യ​ലേ​ഖ​ന​ങ്ങ​ൾ ഇ​പ്പോ​ൾ പു​സ്ത​ക​മാ​യി​രി​ക്കു​ക​യാ​ണ്. പ്ര​മു​ഖ ശാ​സ്​​ത്ര ച​രി​ത്ര​കാ​ര​നാ​യ യു​ർ​ഗ​ൻ റെ​ൻ ആ​ണ് പു​സ്ത​കം എ​ഡി​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. 1897-1903 കാ​ല​ത്ത് ഇ​രു​വ​രും ത​മ്മി​ൽ കൈ​മാ​റി​യ പ്ര​ണ​യ ലേ​ഖ​ന​ങ്ങ​ളു​ടെ സ​മാ​ഹാ​ര​മാ​ണി​ത്. അ​ന്ന് ഐ​ൻ​സ്റ്റൈ​ന് പ്രാ​യം 17; മി​ലേ​വ​ക്ക് 20ഉം. ​ഐ​ൻ​സ്റ്റൈ​ന്റെ എ​ഴു​ത്തു​ക​ൾ നേ​ര​ത്തേ റെ​ൻ സ​മാ​ഹ​രി​ച്ചി​രു​ന്നു. അ​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഈ ​ക​ത്തു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

കേ​വ​ല​മാ​യ പ്ര​ണ​യ ലേ​ഖ​ന​ങ്ങ​ളാ​യി​രു​ന്നി​ല്ല അ​തെ​ന്ന് റെ​ൻ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ഐ​ൻ​സ്റ്റൈ​ന്റെ ശാ​സ്ത്രാ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ക​ത്തി​ല​ട​ങ്ങി​യി​ട്ടു​ണ്ടാ​യി​രു​ന്നു. വി​ശി​ഷ്ടാ​പേ​ക്ഷി​ക​താ സി​ദ്ധാ​ന്തം, ഫോ​ട്ടോ ഇ​ല​ക്ട്രി​ക് പ്ര​ഭാ​വം തു​ട​ങ്ങി​യവയെ​ക്കു​റി​ച്ചെ​ല്ലാം പ്ര​ണ​യ​ഭാ​ഷ​ണ​ത്തി​നി​ട​യി​ൽ ച​ർ​ച്ച ചെ​യ്യു​ന്നു​ണ്ട്. ഈ ​ഗ​വേ​ഷ​ണ​ങ്ങ​ളി​ലെ​ല്ലാം മി​ലേ​വ​യു​ടെ ശ​ക്ത​മാ​യ അ​ക്കാ​ദ​മി​ക പി​ന്തു​ണ ഐ​ൻ​സ്റ്റൈ​ന് ല​ഭി​ച്ചു​വെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ക​ത്തു​ക​ൾ.

ഐ​ൻ​സ്റ്റൈ​നെ​പ്പോ​ലെ​ത്ത​ന്നെ മി​ലേ​വ​യും ശാ​സ്ത്ര​ജ്ഞ​യാ​യി​രു​ന്നു. ഗ​ണി​ത​ത്തി​ലും ഭൗ​തി​ക​ത്തി​ലും അ​വ​ഗാ​ഹ​മു​ള്ള​യാ​ൾ. 1896ലാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെടുന്നത്. സൂ​റി​ച് പോ​ളി​ടെ​ക്നി​ക്കിലെ ഗ​വേ​ഷ​ണ​കാ​ല​മാ​യി​രു​ന്നു അ​ത്. 1903ൽ ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി. 1919ൽ ​ഇ​രു​വ​രും വി​വാ​ഹ​മോ​ചി​ത​രാ​യി. 1921ലാ​ണ് ഐ​ൻ​സ്റ്റൈ​ന് നൊ​ബേ​ൽ ല​ഭി​ക്കു​ന്ന​ത്.

തൊ​ട്ട​ടു​ത്ത​വ​ർ​ഷം ആ​പേ​ക്ഷി​ക​താ സി​ദ്ധാ​ന്തം പ്ര​പ​ഞ്ച വി​ജ്ഞാ​നീ​യ​ത്തി​ൽ സ്ഥി​ര​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ ഐ​ൻ​സ്റ്റൈ​ൻ നൂ​റ്റാ​ണ്ടി​ന്റെ ശാ​സ്​​ത്ര​കാ​ര​നാ​യി മാ​റി. ഇ​തി​നി​ടെ, ഗ​വേ​ഷ​ണ പ്ര​ബ​ന്ധം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്ന മി​ലേ​വ ച​രി​ത്ര​ത്തി​ൽ​നി​ന്ന് പ​തി​​യെ അ​പ്ര​ത്യ​ക്ഷ​യാ​വു​ക​യും ചെ​യ്തു. 1948ൽ ​മി​ലേ​വ പ​ക്ഷാ​ഘാ​തം വന്ന് മരിച്ചു.

Tags:    
News Summary - Even more science when Einstein wrote love letter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.