പ്രപഞ്ച ഭാഗത്തിന്റെ ആഴമേറിയ ചിത്രങ്ങൾ പകർത്തിയിരിക്കുകയാണ് നാസയുടെ വെബ് സ്പെയ്സ് ടെലിസ്കോപ്. പ്രപഞ്ച രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഈ ചിത്രങ്ങളെ ആഘോഷമാക്കുകയാണ് ശാസ്ത്രലോകം. ഈ നിർണായ ഈ നേട്ടത്തിന്‍റെ ഓർമക്കായി വെബ് സ്പെയ്സ് ടെലിസ്കോപ്പിന്‍റെ ഡൂഡിൽ വീഡിയോ ഒരുക്കിയിരിക്കുകയാണ് ഗൂഗിൾ. പ്രപഞ്ചത്തിന്‍റെ ചിത്രങ്ങൾ പകർത്തുന്ന വെബ് സ്പെയ്സ് ടെലിസ്കോപ്പിനെ ഡൂഡിലിൽ കാണാം.
അമേരിക്കൻ പ്രസിഡന്‍റ് ജൊ ബൈഡനാണ് ചൊവ്വാഴ്ച വെബ് സ്പെയ്സ് ടെലിസ്കോപ് ഒപ്പിയെടുത്ത ചിത്രം ആദ്യമായി പങ്കുവെച്ചത്. തുടർന്ന് നാസ നക്ഷത്രഗണങ്ങളുടേയും ആകാശഗംഗയുടേയും മറ്റ് ചിത്രങ്ങൾ പങ്കുവെക്കുകയായിരുന്നു. ഇതുവരെ ലഭിച്ചതിൽ വളരെ വ്യക്തമായതും ആഴമേറിയതുമാണ് ഈ ചിത്രങ്ങൾ. 460 കോടി വർഷങ്ങൾക്കുമുമ്പ് രൂപം കൊണ്ട നക്ഷത്ര സമൂഹങ്ങളുടെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.
ആറു മാസങ്ങൾക്ക്മുൻപാണ് വെബ് സ്പെയ്സ് ടെലിസ്കോപ് നാസ വിക്ഷേപിച്ചത്. ഉര്‍സ മേജര്‍ എന്ന് വിളിക്കുന്ന എച്ച്ഡി84406 എന്ന നക്ഷത്ര വ്യൂഹത്തിന്റെ ചിത്രം നേരത്തെ ജെയിംസ് വെബ് ടെലിസ്‌കോപ് പകർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.