ന്യൂയോർക്: 2022ലെ നാസയുടെ ഹ്യൂമൺ എക്സ്‍പ്ലൊറേഷൻ റോവർ ചലഞ്ചിൽ വിജയികളായി ഇന്ത്യൻ വിദ്യാർഥി സംഘം. പഞ്ചാബ്, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് ജേതാക്കളായത്. 58 കോളജുകളിലും 33 ഹൈസ്കൂളുകളിലും നിന്ന് 91 ടീമുകളാണ് മത്സരത്തിനുണ്ടായിരുന്നത്. മനുഷ്യ നിയന്ത്രിത റോവറുകൾ രൂപകൽപന ചെയ്യുകയെന്ന നാസയുടെ വെല്ലുവിളി വിദ്യാർഥികൾ ഏറ്റെടുക്കുകയായിരുന്നു. നിർമാണത്തിന്റെ ഘട്ടത്തിലുണ്ടാകുന്ന വെല്ലുവിളികളും സംഘം ഏറ്റെടുക്കണം. സ്റ്റെം എൻഗേജ്മെന്റ് അവാർഡിന് ഹൈസ്കൂൾ വിഭാഗത്തിൽ പഞ്ചാബിലെ ഡീസന്റ് ചിൽഡ്രൻ മോഡൽ പ്രസിഡൻസി സ്കൂളും സാമൂഹിക മാധ്യമ അവാർഡിന് കോളജ് വിഭാഗത്തിൽ തമിഴ്നാട് വെല്ലൂർ ഇന്റസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ജേതാക്കളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.