വീണ്ടും ഞെട്ടിച്ച് ചന്ദ്രയാൻ 3; റോവർ ചന്ദ്രനിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പുള്ള ചിത്രങ്ങൾ പുറത്ത്

ബംഗളൂരു: ചന്ദ്രയാൻ 3 പേടകത്തിലെ പ്രഗ്യാൻ റോവർ ചന്ദ്രനിൽ ഇറങ്ങുന്നതിന്‍റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. ദേശീയ ബഹിരാകാശ ദിനത്തിന് മുന്നോടിയായാണ് ഐ.എസ്.ആർ.ഒ ചന്ദ്രയാൻ 3 ദൗത്യത്തിന്‍റെ വിവിധ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ചിത്രങ്ങൾ കൊണ്ട് തയാറാക്കിയ വിഡിയോ സ്പേസ്ക്രാഫ്റ്റ് എൻജിനീയറായ ആസ്ട്രോ നീൽ എക്സിൽ പങ്കുവെച്ചിട്ടുണ്ട്.

വിക്രം ലാൻഡറിൽ നിന്ന് റാംപിലൂടെ ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇറങ്ങുന്നതിനിടെ റോവറിലെ നാവിഗേഷൻ കാമറ (നാവ്കാം) പകർത്തിയ ചിത്രങ്ങളാണിവ. വിക്രം ലാൻഡറിലെ ലാൻഡർ ഇമേജർ കാമറ പകർത്തിയ റോവറിന്‍റെ ചിത്രങ്ങളുമുണ്ട്.

ചന്ദ്രയാൻ 3 പേടകം അതിന്‍റെ നിർണായകമായ ലൂണാർ ഓർബിറ്റൽ ഇൻസെർഷൻ പ്രക്രിയക്ക് തൊട്ടുമുമ്പ് വിദൂരതയിൽ നിന്നുള്ള ചന്ദ്രന്‍റെ ചിത്രങ്ങൾ പകർത്തിയിരുന്നു.

2023 ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യത്തിന്‍റെ ഭാഗമായി ചന്ദ്രയാൻ മൂന്ന് പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും എൽ.വി.എം 3 റോക്കറ്റിൽ കുതിച്ചുയർന്നത്. ഭൂമിയിൽ നിന്ന് 3,84,000 കിലോമീറ്റർ സഞ്ചരിച്ച് ആഗസ്റ്റ് 23ന് റോവർ ഉൾപ്പെടുന്ന ലാൻഡർ ച​ന്ദ്ര​ന്റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ൽ സോ​ഫ്റ്റ് ലാ​ൻ​ഡി​ങ് (മൃ​ദു ഇ​റ​ക്കം) ന​ട​ത്തി.

തുടർന്ന് ശാസ്ത്രീയ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ലാൻഡറും റോവറും ചന്ദ്രനിൽ രാത്രിയായതോടെ സെപ്റ്റംബർ രണ്ടിന് സ്ലീപ്പിങ് മോഡിലേക്ക് മാറി. എന്നാൽ, 14 ദിവസത്തിന് ശേഷം ചന്ദ്രനിൽ സൂര്യൻ ഉദിച്ചെങ്കിലും ലാൻഡറും റോവറും ഉണർന്നില്ല.


Tags:    
News Summary - Isro releases new images of Pragyan rover, Chandrayaan-3 flying behind Moon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.