ന്യൂയോർക്: 50 കോടി പ്രകാശവർഷം അകലെയുള്ള കാർട്ട് വീൽ ഗാലക്സിയുടെ തെളിമയാർന്ന ചിത്രങ്ങളിലേക്ക് മിഴിതുറന്ന് ജെയിംസ് വെബ് ടെലസ്കോപ്. അനേകം മറ്റു നക്ഷത്രസമൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് വെബ് ടെലസ്കോപ്പിന്റെ ശക്തമായ ഇൻഫ്രാറെഡ് കാമറ ദൃശ്യം പകർത്തിയത്. സ്കൾപ്റ്റർ നക്ഷത്രസമൂഹത്തിന്റെ ഭാഗമാണ് ഈ ഗാലക്സി.
കാളവണ്ടിച്ചക്രത്തിന്റെ ആകൃതിയിലായതിനാലാണ് ഗാലക്സിക്ക് കാർട്ട് വീൽ എന്ന പേര് ലഭിച്ചത്. കുളത്തിലേക്ക് കല്ലെറിയുമ്പോൾ ഉണ്ടാകുന്ന അലകൾക്ക് സമാനമായ ഘടനയാണ് ഗാലക്സിക്കുള്ളത്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയാണ് ചിത്രം പങ്കുവെച്ചത്. നക്ഷത്രരൂപവത്കരണത്തെക്കുറിച്ചും ഗാലക്സിയുടെ കേന്ദ്രഭാഗത്തുള്ള തമോഗർത്തത്തെക്കുറിച്ചും നിർണായക വിവരങ്ങളിലേക്കും ജെയിംസ് വെബ് വെളിച്ചംവീശുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.