ബഹിരാകാശയാത്ര നടത്തുന്ന ആദ്യത്തെ പാകിസ്താനിയായി സാഹസിക സഞ്ചാരിയായ നമീറ സലിം. ബില്യണയറായ റിച്ചഡ് ബ്രാൻസന്റെ യു.എസ് ബഹിരാകാശ കമ്പനിയായ വിർജിൻ ഗാലക്ടികിന്റെ അഞ്ചാമത്തെ യാത്രയിലാണ് നമീറയും ഭാഗമായത്. അഞ്ച് മാസത്തിനിടെ യു.എസ് ബഹിരാകാശ കമ്പനി നടത്തുന്ന അഞ്ചാമത്തെ വിജയകരമായ യാത്രയാണിത്.
ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിനുമായാണ് "സബോർബിറ്റൽ" ബഹിരാകാശ ടൂറിസം മേഖലയിൽ വിർജിൻ ഗാലക്ടിക് മത്സരിക്കുന്നത്. ബ്ലൂ ഒറിജിൻ ഇതിനകം 31 പേരെ ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്.
മുമ്പ് ഭൂമിയുടെ ഇരു ധ്രുവങ്ങളിലേക്കും യാത്ര ചെയ്യുകയും എവറസ്റ്റ് കൊടുമുടിക്ക് മുകളിലൂടെ പാരച്യൂട്ടിൽ പറക്കുകയും ചെയ്തിട്ടുള്ള നമീറ സലിം, ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പ് സ്ഥാപിതമായ സമയത്ത് തന്നെ റിച്ചാർഡ് ബ്രാൻസന്റെ കമ്പനിയിൽ നിന്ന് ബഹിരാകാശ യാത്രയ്ക്കുള്ള ടിക്കറ്റ് വാങ്ങിയ ആദ്യത്തെയാളുകളിൽ ഒരാളാണ്.
"ആദ്യത്തെ പാകിസ്താനി ബഹിരാകാശയാത്രിക" എന്ന ശീർഷകം ഒരുപാടിഷ്ടപ്പെട്ടു, അത് രാജ്യത്തിന് ഏറ്റവും വേണ്ടപ്പെട്ട ഒരു രാജകുമാരിയായത് പോലെയാണ്. ഒരു പക്ഷെ അതിനേക്കാൾ നല്ലതായിരിക്കാം," -നമീറ 2012-ൽ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയായിരുന്നു്
ഗാലക്ടിക് 4 എന്ന് വിളിക്കുന്ന യാത്രയില്‍ അമേരിക്കന്‍ സ്വദേശിയായ റോണന്‍ റൊസാനോയും ബ്രിട്ടിഷുകാരനായ ട്രെവര്‍ ബീറ്റിയും വിര്‍ജിന്‍ ഗാലക്ടികിന്റെ ജീവനക്കാരനായ ബെത്ത് മോസസും രണ്ട് പൈലറ്റുമാരും നമീറക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.