ദുബൈ: മുഖം തിരിച്ചറിയാനും ശരീരഭാഷ അളക്കാനും സാധിക്കുന്ന റോബോട്ട് സംവിധാനവുമായി അബൂദബി കസ്റ്റംസ് വിഭാഗം. ദുബൈയിൽ സമാപിച്ച ജൈടെക്സ് മേളയിലാണ് അബൂദബി വിമാനത്താവളത്തിൽ നടപ്പാക്കുന്ന നൂതന സംവിധാനം പരിചയപ്പെടുത്തിയത്. കസ്റ്റംസിന്റെ സേവനത്തിൽ തൃപ്തരാണോ ഉപഭോക്താക്കൾ എന്നറിയാനാണ് പ്രധാനമായും ശരീരഭാഷ അളക്കുന്നത് ഉപകരിക്കുക. കാമറകളും സെൻസറുകളും ഘടിപ്പിച്ച റോബോട്ടുകൾ ഒരേസമയം അഞ്ചുമുതൽ ഏഴ് ആളുകളുടെ വരെ മുഖം തിരിച്ചറിയും. ആറു മീറ്റർ ദൂരപരിധിയിൽ നിന്നുതന്നെ യാത്രക്കാരെ കാമറ പിടിച്ചെടുക്കും.
നിർമിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച സംവിധാനം കസ്റ്റംസ് വിഭാഗത്തിന് ഓരോ ഉപഭോക്താവിനെ കുറിച്ചും വിവരം ശേഖരിക്കാൻ സഹായിക്കുന്നതാണെന്ന് സീനിയർ കസ്റ്റംസ് കൺട്രോളർ മുഹമ്മദ് അൽ ഹമ്മാദി പറഞ്ഞു. റോബോട്ട് യാത്രക്കാരുടെ ചോദ്യങ്ങൾക്ക് വിവിധ ഭാഷകളിൽ മറുപടി നൽകുകയും ചെയ്യും. ഉപഭോക്താവിന്റെ പ്രായവും ജെൻഡറും തിരിച്ചറിയാനും റോബോട്ടിന് സാധിക്കും. ഭാവിയിൽ കസ്റ്റംസ് ക്ലിയറൻസിനും ഇത് ഉപകാരപ്പെടുമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.