നാലു ബഹിരാകാശ യാത്രികരെ തിരിച്ചെത്തിച്ചു സ്പേസ് എക്സ്

മിയാമി: ആറുമാസത്തെ ദൗത്യം പൂർത്തിയാക്കി നാലു ബഹിരാകാശ യാത്രികരെ സുരക്ഷിതമായി ഭൂമിയിൽ തിരികെയെത്തിച്ച് സ്‍പേസ് എക്സ്. യു.എസിൽനിന്ന് മൂന്ന് ബഹിരാകാശ യാത്രികരാണ് സംഘത്തിലുണ്ടായിരുന്നത്. ഒരാൾ ജർമനിയിൽനിന്നും.

നാലുപേരെയും വഹിച്ച് സ്‍പേസ് എക്സിന്റെ ഡ്രാഗൺ ക്യാപ്സ്യൂൾ ഫ്ലോറിഡയിൽ തിരിച്ചിറങ്ങി. നാസയും സ്‍പേസ് എക്സും ചേർന്ന് ബഹിരാകാശത്തേക്ക് അയച്ച നാലംഗ സംഘത്തിന് നേതൃത്വം നൽകിയത് ഇന്ത്യൻ വംശജനായ രാജാ ചാരിയായിരുന്നു. ഭ്രമണപഥത്തിലെ ലബോറട്ടറിയിൽ ആറുമാസത്തെ ശാസ്ത്ര പരീക്ഷണങ്ങൾക്കാണ് സംഘം യാത്ര തിരിച്ചത്.

രാജാ ചാരിക്കൊപ്പം എസ് നേവി അന്തർവാഹിനി ഓഫിസർ കായ്‍ല ബാരൺ (34), മുതിർന്ന ബഹിരാകാശ യാത്രികൻ ടോം മാർഷ്ബേൺ (61), ജർമൻ ഡോക്റായ മത്തിയാസ് മൗറർ (52) എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ നവംബർ 11നാണ് സംഘം പുറപ്പെട്ടത്.

Tags:    
News Summary - SpaceX successfully returns four astronauts from International Space Station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.