പിന്നിട്ടത് 'സ്വകാര്യ' ബഹിരാകാശത്തെ നാഴികക്കല്ല്; അപ്പോളോക്ക് ശേഷം മനുഷ്യൻ താണ്ടിയ വലിയ ദൂരം

ന്യൂ​യോ​ർ​ക്: അമേരിക്കൻ കോടീശ്വര വ്യവസായിയായ ജാ​രെ​ഡ് ഐ​സാ​ക്മാ‌​ന്‍ (41), സ്പെയ്സ്എക്സ് എൻജിനിയർ സാറാ ഗില്ലിസ് (30) എന്നിവർ ഭൂമിക്ക് 700 കിലോമീറ്റർ അകലെ നിന്ന് ബഹിരാകാശത്തേക്ക് ചുവടുവെച്ചപ്പോൾ പിറന്നത് സ്വകാര്യ മേഖലയുടെ ബഹിരാകാശ പര്യവേഷണത്തിലെ ചരിത്ര നിമിഷങ്ങൾ. അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യൻ കടന്നുചെല്ലുന്ന ബഹിരാകാശത്തെ ഏറ്റവും കൂടിയ ദൂരമാണിത്. പൊ​ളാ​രി​സ് ഡൗ​ണ്‍ ദൗ​ത്യ​ത്തി​ലൂ​ടെ സ്പേസ് എക്സാണ് ഈ ബഹിരാകാശ ദൗത്യം യാഥാർഥ്യമാക്കിയത്.

ബഹിരാകാശ ഗവേഷകരല്ലാത്ത വ്യക്തികൾ നടത്തുന്ന ബഹിരാകാശ യാത്രയെന്ന പ്രത്യേകതയും പൊളാരിസ് ദൗത്യത്തിനുണ്ട്. ഇതിനുള്ള പണം മുഴുവൻ ചെലവാക്കിയത് ‘ഷിഫ്റ്റ് 4 പേമെന്റ്’ എന്ന കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ജാ​രെ​ഡ് ഐ​സാ​ക്മാനാണ്. എത്ര തുകയാണ് ഇദ്ദേഹം ചെലവിട്ടതെന്ന് പുറത്തുവന്നിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങൾ ബഹിരാകാശ ഗവേഷണ മേഖലയിലേക്ക് കടന്നുവന്നതിന് ശേഷമുള്ള നിർണായക ചുവടുവെപ്പാണ് ദൗത്യത്തിലൂടെ യാഥാർഥ്യമായിരിക്കുന്നത്. 

ഐ​സാ​ക്മാ‌​നും സാ​റാ ഗി​ല്ലി​സിനുമൊപ്പം സ്കോ​ട്ട് പൊ​റ്റീ​റ്റ്, അ​ന്നാ മേ​നോ​ന്‍ എ​ന്നി​വ​രും ദൗ​ത്യ​ത്തി​ന്‍റെ ഭാഗമായിരുന്നു. ഭൂമിയിൽനിന്നു പുറപ്പെട്ട ഡ്രാഗൺ ക്രൂ പേടകം ബഹിരാകാശത്ത് 1400 കിലോമീറ്റർ ഉയരത്തിലെത്തിയശേഷമാണ് 700 കിലോമീറ്ററിലേക്ക് താഴ്ന്ന് നിലയുറപ്പിച്ചത്. പിന്നാലെ ജാ​രെ​ഡ് ഐ​സാ​ക്മാ​നാ​ണ് ആ​ദ്യം പേ​ട​ക​ത്തി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​ത്. ശൂന്യതയിലേക്കിറങ്ങിയ ഐ​സാ​ക്മാൻ ദൂരെ തിളങ്ങുന്ന ഭൂമിയെ നോക്കി. ‘അതിമനോഹരമായിരിക്കുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ. കാലിഫോർണിയയിലെ സ്പേസ് സെന്‍ററിലുള്ളവർ ഇത് കേട്ട് കയ്യടിച്ചു. പി​റ​കെ സാ​റാ ഗി​ല്ലി​സ് ബഹിരാകാശ നടത്തത്തിനായി പു​റ​ത്തി​റ​ങ്ങി. ര​ണ്ടു​പേ​രും ഏ​ഴ് മി​നി​റ്റ് വീ​തം ബ​ഹി​രാ​കാ​ശ​ത്ത് ചെ​ല​വ​ഴി​ച്ചു. ഇതിനായുള്ള തയാറെടുപ്പെല്ലാംകൂടി ചേരുമ്പോൾ ഒരു മണിക്കൂർ 46 മിനിറ്റ് കൊണ്ട് നടത്തം പൂർത്തിയായി. 

ജാ​രെ​ഡ് ഐ​സാ​ക്മാ‌​ന്‍, സാറാ ഗില്ലിസ്

 

ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്പെ​യ്‌​സ്‌ സെ​ന്റ​റി​ൽ​നി​ന്ന്‌ സെ​പ്റ്റം​ബ​ർ 10 ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷ​മാ​ണ് പൊ​ളാ​രി​സ് പേ​ട​കം കു​തി​ച്ച​ത്. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ത​യാ​റെ​ടു​പ്പു​ക​ള്‍ക്കൊ​ടു​വി​ലാ​ണ് വ്യാ​ഴാ​ഴ്ച ദൗ​ത്യ​സം​ഘം ഡ്രാ​ഗ​ണ്‍ ക്രൂ ​പേ​ട​ക​ത്തി​ല്‍നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​ത്. പൊ​ളാ​രി​സ് പ്രോ​ഗ്രാ​മി​ല്‍ തീ​രു​മാ​നി​ച്ച മൂ​ന്ന് വി​ക്ഷേ​പ​ണ ദൗ​ത്യ​ങ്ങ​ളി​ല്‍ ആ​ദ്യ​ത്തേ​താ​ണി​ത്.

Tags:    
News Summary - SpaceX’s Polaris Dawn astronauts spacewalk: How it happened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.