ബെയ്ജിങ്: ചൊവ്വയിൽ പുതിയ ലോകം തീർക്കാൻ എന്നേ മനുഷ്യൻ തിടുക്കപ്പെടുന്നുണ്ടെങ്കിലും വില്ലനായി ഓക്സിജൻ ക്ഷാമം അവനെ തുറിച്ചുനോക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഇതിന് പരിഹാരം തേടുന്ന ശാസ്ത്രജ്ഞർക്കു മുന്നിൽ പുതിയ കാല നിർമിതബുദ്ധി പരീക്ഷണങ്ങൾ വിജയം കണ്ടതായി റിപ്പോർട്ട്.
ചൈനയിലെ ഗവേഷകർ വികസിപ്പിച്ച, നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ‘രസതന്ത്ര വിദഗ്ധനായ’ റൊബോട്ട് ആണ് ഈ രംഗത്ത് വിപ്ലവം തീർക്കാനൊരുങ്ങുന്നത്. ചൊവ്വയിലെ ജലത്തിൽനിന്ന് ഓക്സിജൻ വേർതിരിച്ചെടുക്കുന്നതിൽ ഇവ വിജയം കണ്ടതായാണ് റിപ്പോർട്ട്. ചുവന്ന ഗ്രഹത്തിൽനിന്നുള്ള വസ്തുക്കൾ വിഘടിപ്പിച്ചാണ് ഇവ ഓക്സിജൻ പുറത്തുവിട്ടത്.
ചൊവ്വാദൗത്യങ്ങളിൽ ഓക്സിജനെന്ന വലിയ വെല്ലുവിളി ഇവ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ചൈനയിലെ ഹെഫെയിലുള്ള സയൻസ് ആൻഡ് ടെക്നോളജി യൂനിവേഴ്സിറ്റി ഗവേഷകരാണ് വിപ്ലവകരമായ ഗവേഷണത്തിന് പിന്നിൽ. നിലവിൽ ചൊവ്വാദൗത്യത്തിന് പുറപ്പെടുന്നവർ ഓക്സിജൻ കരുതണമെന്ന സാഹചര്യം ഇല്ലാതാക്കാനാകുമെന്നാണ് ശാസ്ത്രജ്ഞരുടെ വിശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.