ന്യൂയോർക്: ബാഹ്യാകാശത്തുനിന്ന് ഊർജം പ്രസരിപ്പിക്കുന്ന അജ്ഞാത വസ്തുവിനെ കണ്ടെത്തി. ഓരോ 20 മിനിറ്റിലും റേഡിയോ തരംഗങ്ങൾ പ്രസരിപ്പിക്കുന്ന വസ്തുവിനെ 2018ലെ ആദ്യ മൂന്നു മാസങ്ങളിലാണ് ജ്യോതിശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞത്. പിന്നീട് അത് അപ്രത്യക്ഷമാകുകയായിരുന്നു. അതിതീവ്ര കാന്തിക ശേഷിയുള്ള ന്യൂട്രോൺ നക്ഷത്രമാകാമെന്നാണ് കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞ സംഘത്തിന്റെ നിഗമനം. കണ്ടെത്തൽ സംബന്ധിച്ച വിശദാംശങ്ങൾ ബുധനാഴ്ച നേചർ മാഗസിനിൽ പ്രസിദ്ധീകരിച്ചു.
ഭൂമിയിൽനിന്ന് കാണാവുന്നതരത്തിലുള്ള പ്രകാശമേറിയ കാന്തികതരംഗമാണ് ഈ വസ്തു പ്രസരിപ്പിച്ചുകൊണ്ടിരുന്നത്. അതിനാൽതന്നെ ബഹിരാകാശ വിളക്കുമാടം എന്നും ഇതിനെ വിശേഷിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.