ബ​ഹി​രാ​കാ​ശ​ത്തെ വേസ്റ്റ്ബിൻ

നമ്മുടെ ഭൂമിയിൽ മലിനീകരണത്തിന്റെ അളവ് ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിയിൽ മാത്രമാണോ മാലിന്യമുണ്ടാവുക? അല്ല എന്നാണ് ഉത്തരം. ലക്ഷക്കണക്കി​ന് മ​നു​ഷ്യ​നി​ർ​മി​ത​ പാ​ഴ്വ​സ്​​തു​ക്ക​ൾ ഭൂ​മിക്കുചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നുണ്ടെന്ന് കൂട്ടുകാർക്കറിയാമോ? പറഞ്ഞുവരുന്നത് ഭൂ​മി​യെ ചു​റ്റു​ന്ന ഉ​പ​ഗ്ര​ഹ​ങ്ങ​ളുടെ കാര്യമാണ്.​

കാലാവധികഴിഞ്ഞതും തകർന്നതുമായ നിരവധി ഉപഗ്രഹങ്ങളാണ് ഭൂമിക്കുചുറ്റും കറങ്ങുന്നത്. ഇ​വ ഭൂമിക്കും ബഹിരാകാശ യാത്രകൾക്കുമെല്ലാം ഭീ​ഷ​ണി​ സൃഷ്ടിക്കുകയാണ്. പണ്ട് വളരെ കുറച്ചായിരുന്നു ഈ മാലിന്യത്തിന്റെ അളവെങ്കിൽ ഇ​ന്ന്​ ബ​ഹി​രാ​കാ​ശ​മാ​ലി​ന്യം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചിട്ടുണ്ട്.

2009 ഫെ​ബ്രു​വ​രി 10ന് ​അ​മേ​രി​ക്ക​യു​ടെ ഇ​റി​ഡി​യം^10 എ​ന്ന ഉ​പ​ഗ്ര​ഹ​വു​മാ​യി റ​ഷ്യ​യു​ടെ കോ​സ്​​മോ​സ്​^2251 എ​ന്ന ഉ​പ​ഗ്ര​ഹം കൂ​ട്ടി​യി​ടി​ച്ച്​ ത​ക​ർ​ന്നു. ഇ​തോ​ടെ​യാ​ണ്​ ശാ​സ്​​ത്ര​ലോ​കം ബ​ഹി​രാ​കാ​ശ മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച്​ കൂ​ടു​ത​ൽ ശ്രദ്ധിക്കാൻ തു​ട​ങ്ങി​യ​ത്.

സെ​ക്ക​ൻ​ഡി​ൽ 12 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കൂ​ട്ടി​യി​ടി​ച്ച ഇ​വ, 10 സെ. ​മീ​റ്റ​റി​ല​ധി​കം വ​ലു​പ്പ​മു​ള്ള ആ​യി​ര​ത്തി​ല​ധി​കം മാ​ലി​ന്യം ഉ​ണ്ടാ​ക്കി​യ​താ​യി നാ​സ ക​ണ​ക്കാ​ക്കു​ന്നു. വളരെ വേ​ഗ​ത്തി​ൽ ച​ലി​ക്കു​ന്ന​തി​നാ​ൽ 10 സെ​.​ മീ​റ്റ​ർ വ​ലു​പ്പ​മു​ള്ള ഇ​വ​യി​ൽ​പെ​ട്ട ഒ​രു ബ​ഹി​രാ​കാ​ശ മാ​ലി​ന്യം​പോ​ലും ഒ​രു ഉ​പ​ഗ്ര​ഹ​ത്തെ ത​ക​ർ​ത്തു​ക​ള​യാ​ൻ ധാ​രാ​ള​മാ​ണ്.

വരാനിരിക്കുന്നത് ബ​ഹി​രാ​കാ​ശ​യു​ദ്ധ​ത്തിന്റെ നാളുകളാണെന്നും അത് ബ​ഹി​രാ​കാ​ശ​ത്തെ മ​ലി​ന​മാ​ക്കു​മെന്നുമുള്ള പഠനങ്ങളും വന്നുകഴിഞ്ഞു. 1985ൽ ​അ​മേ​രി​ക്ക​യും 2007ൽ ​ചൈ​ന​യും 2019ൽ ​ഇ​ന്ത്യ​യും മി​സൈ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ സ്വ​ന്തം ഉ​പ​ഗ്ര​ഹ​ങ്ങ​ളെ ബ​ഹി​രാ​കാ​ശ​ത്തു​വെ​ച്ച്​ പ​രീ​ക്ഷ​ണാ​ർ​ഥം ത​ക​ർ​ത്തു​ക​ള​ഞ്ഞ കഥ കൂട്ടുകാർ കേട്ടിട്ടുണ്ടാവും. ഇ​വ സൃ​ഷ്​​ടി​ച്ച മാ​ലി​ന്യ​ങ്ങ​ളും ബ​ഹി​രാ​കാ​ശ​ത്ത് ക​റ​ങ്ങിനടപ്പു​ണ്ട്.

എന്നാൽ മാ​ലി​ന്യം ഒ​ഴി​വാ​ക്കി ബ​ഹി​രാ​കാ​ശം ശു​ദ്ധീ​ക​രി​ക്കാ​ൻ നി​ല​വി​ൽ മാ​ർ​ഗ​ങ്ങ​ളൊ​ന്നു​മി​ല്ല. ഒ​രു മാ​ലി​ന്യ​വു​മാ​യി കൂ​ട്ടി​യി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ്ടെ​ത്തി​യാ​ൽ ഉ​പ​ഗ്ര​ഹ​ത്തെ ഗ​തി​മാ​റ്റി ര​ക്ഷ​പ്പെ​ടു​ത്താ​മെ​ന്നു മാ​ത്രം. ഉ​പ​ഗ്ര​ഹ​ങ്ങളെല്ലാം കു​റെക്കാ​ലം ക​ഴി​ഞ്ഞാ​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കും. അ​വ തു​ട​ർ​ന്നും കു​റെക്കാ​ലം ഭൂ​മി​യെ ചു​റ്റും. ച​ത്തു​പോ​യ ഇ​ത്ത​രം ഉ​പ​ഗ്ര​ഹ​ങ്ങ​ളും ജീ​വ​നു​ള്ള ഉ​പ​ഗ്ര​ഹ​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​ണ്.

ഈ ​ഭീ​ഷ​ണി ഒ​ഴി​വാ​ക്കാ​ൻ മാ​ർ​ഗ​മു​ണ്ട്. ര​ണ്ടു രീ​തി​യി​ലാ​ണ്​ ഈ ​ഉ​പ​ഗ്ര​ഹ ശ​വ​ങ്ങ​ളെ സം​സ്​​ക​രി​ക്കു​ന്ന​ത്. താ​ഴ്ന്ന ഭ്ര​മ​ണ​പ​ഥ​ത്തി​ൽ ക​റ​ങ്ങു​ന്ന ഉ​പ​ഗ്ര​ഹ​ങ്ങ​ളെ, പ​ഥ​ക്ര​മീ​ക​ര​ണ​ത്തി​നാ​യി അ​വ​യി​ൽ സൂ​ക്ഷി​ക്കു​ന്ന ഇ​ന്ധ​ന​ത്തിന്റെ അ​വ​സാ​ന തു​ള്ളി ഉ​പ​യോ​ഗി​ച്ച്​ വേ​ഗം​കു​റ​ച്ച്​ താ​ഴ്ത്തി​ക്കൊ​ണ്ടു​വ​രു​ന്നു.

ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തോ​ടെ അ​വ ഉ​ൽ​ക്ക​ക​ളെ​പോ​ലെ ക​ത്തി​ത്തീ​രു​ന്നു. എ​ന്നാ​ൽ, ബ​ഹി​രാ​കാ​ശ​നി​ല​യ​ങ്ങ​ൾ​പോ​ലു​ള്ള അ​ത്യ​ധി​കം വ​ലി​യ ഉ​പ​ഗ്ര​ഹ​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​ന്ത​രീ​ക്ഷ​ത്തി​ൽ​വെ​ച്ച്​ ക​ത്തി​ത്തീ​രി​ല്ല. ഇ​വ​യു​ടെ ​ക​ത്തി​ത്തീ​രാ​ത്ത ഭാ​ഗ​ങ്ങ​ൾ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ വീ​ണാ​ൽ വ​ലി​യ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കാം.

ഇ​ത്ത​രം ഭാ​ഗ​ങ്ങ​ളെ ഉ​പ​ഗ്ര​ഹ ഓ​പ​റേ​റ്റ​ർ​മാ​ർ സ​മീ​പ​ത്തൊ​ന്നും മ​നു​ഷ്യ​വാ​സ​മി​ല്ലാ​ത്ത തെ​ക്ക​ൻ പ​സ​ഫി​ക്​ സ​മു​ദ്ര​ത്തി​ലെ ഒ​രു പ്ര​ത്യേ​ക ഭാ​ഗ​ത്ത്​ വീ​ഴ്ത്തു​ക​യാ​ണ് പ​തി​വ്. ഇനിമുതൽ, ഭൂമിയിൽ മാത്രമാണ് വേസ്റ്റ് ബിൻ എന്ന ചിന്ത വേണ്ട.

Tags:    
News Summary - Wastebin in space

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.