പുസ്തക ശേഖരത്തിന്‍റെ ചിത്രം ട്വീറ്റ് ചെയ്തു; യുവാവിന് വന്നുകൊണ്ടിരിക്കുന്നത് വിവാഹാലോചന വരെ

ന്യൂഡൽഹി: വീട്ടിലെ ലൈബ്രറിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയതാൽ എന്തുണ്ടാകും. കുറേ ലൈക്കും ഷെയറും കിട്ടുമെന്ന് മാത്രം കരുതിയെങ്കിൽ തെറ്റി. പുസ്തക ശേഖരം ട്വീറ്റ് ചെയ്ത യുവാവിന് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത് കല്യാണാലോചനകൾ വരെയാണ്.

ഷൗമിക് എന്നയാളാണ് തന്‍റെ വീട്ടിലെ നിരവധിയായ പുസ്തകങ്ങളുടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്. 'അറിയാത്തവർക്കായി...ഞാൻ ഒരു ലൈബ്രറിയിലാണ് ജീവിക്കുന്നത്' എന്ന അടിക്കുറിപ്പോടെയായിരുന്നു ട്വീറ്റ്.


മനോഹരമായി അടുക്കിവെച്ച നൂറുകണക്കിന് ചിത്രങ്ങൾ ഏതൊരു പുസ്തകപ്രേമിയുടെയും മനംവരുന്നത് തന്നെയാണ്. താങ്കളുടെ റൂം മേറ്റ് ആകാൻ സമ്മതിക്കുമോയെന്ന് ചോദിച്ച് നിരവധി പേർ കമന്‍റ് ചെയ്തു. പുസ്തകശേഖരത്തെ പ്രശംസിച്ചും ഇതാണ് ഭൂമിയിലെ സ്വർഗമെന്നും പറഞ്ഞും വായനക്കാരെത്തി.



 ഞാൻ നിങ്ങളെ വിവാഹം കഴിക്കട്ടെ എന്ന് ചോദിച്ച് ഒരു യുവതി എത്തിയതോടെയാണ് പോസ്റ്റുമാൻ അമ്പരന്നത്. പിന്നീട് നിരവധി പുസ്തകപ്രേമികളായ യുവതികളാണ് വിവാഹാഭ്യർഥനയുമായെത്തിയത്. ചിലരാകട്ടെ തങ്ങളുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ തെരയുന്ന തിരക്കിലായിരുന്നു.



 

8000ലേറെ പേർ ട്വീറ്റ് ലൈക് ചെയ്തിട്ടുണ്ട്. തനിക്ക് 8000ത്തോളം പുസ്തകങ്ങൾ ഉണ്ടെന്നും അവ മുഴുവൻ ചിത്രങ്ങളിൽ കാണിക്കാനായില്ലെന്നും ഷൗമിക് വീണ്ടും ട്വീറ്റ് ചെയ്തു. 



 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.