മൈക്ക് ടൈസൻ ആരാണെന്ന ചോദ്യത്തിന് പുതുതലമുറക്കുപോലും കൃത്യമായ ഉത്തരമുണ്ടാകും. അത്രക്കുണ്ട് ടൈസൻ ലോകത്തിനു മുന്നിൽ ഉയർത്തിവെച്ചിരിക്കുന്ന ഇമേജ്. നെറ്റ്ഫ്ലിക്സ് കാഴ്ചക്കാരുടെ എണ്ണത്തിൽ തരംഗമുണ്ടാക്കിയിരിക്കുകയാണ് ഇപ്പോൾ ടൈസൻ. മൈക്ക് ൈടെസനും ജെയ്ക് പോളും ഇടിക്കൂട്ടിൽ ഏറ്റുമുട്ടിയപ്പോൾ നെറ്റ്ഫ്ലിക്സിൽ പുത്തൻചരിത്രം രചിക്കപ്പെടുകയായിരുന്നു. ഇരുവരുടെയും പോരാട്ടം 60 ദശലക്ഷത്തോളം ആളുകളാണ് ലോകത്താകെയിരുന്ന് നെറ്റ്ഫ്ലിക്സിലൂടെ കണ്ടത്. നെറ്റ്ഫ്ലിക്സ് പ്ലാറ്റ്ഫോമിന്റെ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട തത്സമയ ഇവന്റുകൂടിയായി മാറി ഈ പോരാട്ടം. അതേസമയം പലർക്കും തത്സമയം നെറ്റ്ഫ്ലിക്സിലൂടെ ഈ ഏറ്റുമുട്ടൽ കാണാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. നെറ്റ്ഫ്ലിക്സ് ട്രാഫിക്കിന്റെ കാരണത്താലാകാം ഇങ്ങനെ സംഭവിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.