കോഴിക്കോട്: ചേലക്കര നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപിന്റെ വിജയക്കുതിപ്പിനിടെ അഭിവാദ്യങ്ങൾ അർപ്പിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കുപ്രചാരണങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയിലാണെന്ന് പ്രഖ്യാപിച്ച് എൽ.ഡി.എഫ് സർക്കാരിനെ പിന്തുണച്ച വോട്ടർമാർക്ക് അഭിവാദ്യങ്ങൾ എന്നാണ് റിയാസിന്റെ ഫേസ്ബുക് കുറിപ്പ്.
രമ്യഹരിദാസിലൂടെ ചേലക്കരയിൽ ഇക്കുറി വെന്നിക്കൊടി പാറിക്കാമെന്ന യു.ഡി.എഫ് പ്രതീക്ഷകൾക്ക് തിരിച്ചടി നൽകിയാണ് മന്ത്രി കെ. രാധാകൃഷ്ണൻ രാജിവെച്ച ഒഴിവിൽ എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ.പ്രദീപ് മുന്നേറിയത്.
ചേലക്കരയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 11,936 വോട്ടുകൾക്കാണ് പ്രദീപ് മുന്നിലെത്തിയത്. വോട്ടെണ്ണൽ തുടങ്ങിയത് മുതൽ വ്യക്തമായ മുൻതൂക്കമാണ് യു.ആർ പ്രദീപ് നിലനിർത്തുന്നത്. ചേലക്കരയിലെ ആദ്യമെണ്ണിയ മൂന്ന് പഞ്ചായത്തുകളിലും 2000 വോട്ടിലേറെ ഭൂരിപക്ഷം യു.ആർ.പ്രദീപ് നിലനിർത്തി.
ചേലക്കര ❤️
കുപ്രചരണങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയിൽ എന്ന് പ്രഖ്യാപിച്ച്
LDFസർക്കാരിനെ പിന്തുണച്ച വോട്ടർമാർക്ക് അഭിവാദ്യങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.