‘കുഞ്ഞുങ്ങളെ, നിങ്ങള്‍ കാണിക്കുന്ന സ്‌നേഹം, കരുണ എന്നിവയൊക്കെ പകരം വെയ്ക്കാന്‍ ഇല്ലാത്തതാണ്’; വിദ്യാർഥികളെ അഭിനന്ദിച്ച്​ മന്ത്രി

കോഴിക്കോട്: റോഡില്‍ കിടന്ന പൂച്ചയുടെ ജഡം സംസ്‌കരിച്ച് മാതൃകയായ വിദ്യാർഥികളെ അഭിനന്ദിച്ച്​ മന്ത്രി. കുറ്റ്യാടി കായക്കൊടി എ.എം.യു.പി സ്‌കൂളിലെ യു.കെ.ജിയിലെയും ഒന്നാം ക്ലാസിലെയും വിദ്യാർഥികളാണ് റോഡില്‍ കിടന്ന പൂച്ചയുടെ ജഡം സംസ്‌കരിച്ചത്. സംഭവത്തില്‍ കുട്ടികള്‍ക്ക് അഭിനന്ദനമറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സമൂഹമാധ്യമത്തിൽ കുറിപ്പിട്ടു.

ചേമ്പില കൊണ്ട് പൂച്ചയുടെ ജഡം റോഡില്‍ നിന്നും എടുത്ത് മാറ്റി റോഡ് സൈനില്‍ തന്നെ കുഴിയെടുത്തായിരുന്നു കുട്ടികള്‍ ജഡം സംസ്‌കരിച്ചത്. ഫേസ്ബുക്കില്‍ കുട്ടികളുടെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ അഭിനന്ദനം.നിങ്ങള്‍ കാണിക്കുന്ന സ്‌നേഹം കരുണ എന്നിവയൊക്കെ പകരം വെക്കാന്‍ ഇല്ലാത്തതാന്ന്​ മന്ത്രി കുറിച്ചു. സഹജീവികളോടുള്ള സ്‌നേഹാഭിമുഖ്യം ആണ് മനുഷ്യനെ മറ്റു ജീവികളില്‍ നിന്ന് വിഭിന്നരാക്കുന്നതെന്നും ഈ കരുതലുമായി മുന്നോട്ട് പോകുകയെന്നും മന്ത്രി അഭിനന്ദനമറിയിച്ചുകൊണ്ട് കുറിച്ചു.

Full View

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം താഴെ

വഴിയില്‍ കിടന്ന പൂച്ചക്കുഞ്ഞിന്റെ ജഡം സംസ്‌കരിച്ച് കുറ്റ്യാടി കായക്കൊടി എ.എം.യു.പി സ്‌കൂളിലെ യു.കെ.ജി യിലെയും ഒന്നാം ക്ലാസിലെയും കുരുന്നുകള്‍.

കുഞ്ഞുങ്ങളെ, നിങ്ങള്‍ കാണിക്കുന്ന സ്‌നേഹം, കരുണ എന്നിവയൊക്കെ പകരം വെയ്ക്കാന്‍ ഇല്ലാത്തത് ആണ്. സഹജീവികളോടുള്ള സ്‌നേഹാഭിമുഖ്യം ആണ് മനുഷ്യനെ മറ്റു ജീവികളില്‍ നിന്ന് വിഭിന്നരാക്കുന്നത്. ഈ കരുതലുമായി മുന്നോട്ട് പോകുക.

സ്‌നേഹം

Tags:    
News Summary - minister v sivankutty congratulated the students who cremating the dead body of the cat lying on the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.