കാനഡയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് ഒഴുകിയെത്തിയ 21 വർഷം പഴക്കമുള്ള ബോട്ടിൽ സന്ദേശം; കത്തിൽ പറയുന്നതറിയാം

നമ്മളെല്ലാവരും കത്തെഴുതാനും വായിക്കാനുമൊക്കെ ഇഷ്ടമുള്ളവരാണ്. പൊതുവെ മൊബൈൽ ഫോൺ പോലുള്ള പുതിയ ടെക്നോളജികൾ കടന്നുവന്നതോടെ കത്തെഴുതലിന്‍റെ പ്രസക്തി നഷ്ടപ്പെട്ടെന്ന് പറയാറുണ്ട്. എന്നാൽ അവതരണത്തിലും ശൈലിയിലും പുതിയ മാറ്റങ്ങൾ വരുത്തി കത്തുകളെ തിരിച്ചുകൊണ്ടുവരാനുള്ള നിരവധി ശ്രമങ്ങൾ ഇന്ന് വ്യാപകമായി നടക്കുന്നുണ്ട്.

ഇത്തരത്തിൽ 2001ൽ എഴുതപ്പെട്ട ഒരു കത്തിനെക്കുറിച്ചാണ് സമൂഹമാധ്യമങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്നത്. 21 വർഷം പഴക്കമുള്ള ഒരു ബോട്ടിൽ സന്ദേശം കഴിഞ്ഞദിവസം ഇംഗ്ലണ്ടിലെ കടൽതീരത്ത് നിന്ന് ക്രിസ്പിൻ ബെന്റൺ എന്ന യുവാവ് കണ്ടെടുക്കുന്നതോടെയാണ് കഥ തുടങ്ങുന്നത്. ജോലികഴിഞ്ഞ് ഇംഗ്ലണ്ടിലെ കാസിൽ ബീച്ചിലൂടെയുള്ള സായാഹ്നനടത്തത്തിനിടെ ഒരു ബോട്ടിൽ ക്രിസ്പിന്‍റെ ശ്രദ്ധയിൽപെട്ടു. അതെടുത്ത് നോക്കിയ ക്രിസ്പിനെ കാത്ത് ഒരു കുഞ്ഞ് സന്ദേശം കാത്തിരിക്കുന്നുണ്ടായിരുന്നു.

കാനഡയിൽ താമസിക്കുന്ന അന്ന എന്ന ആറുവയസുകാരി എഴുതിയ സന്ദേശമാണ് ബോട്ടിലിനകത്ത് ഉണ്ടായിരുന്നത്. ദയവായി ഈ ബോട്ടിൽ കേടുവരുത്തരുതെന്നും ഈ സന്ദേശം ലഭിക്കുന്നയാൾ തനിക്ക് മറുപടി എഴുതണമെന്നും അന്ന കത്തിൽ സൂചിപ്പിച്ചതായി ക്രിസ്പിൻ പറഞ്ഞു. വിവിധ നിറത്തിലുള്ള ക്രയോണുകൾ കൊണ്ട് എഴുതിയ കത്തിൽ മറുപടി അയക്കേണ്ട വിലാസവും വ്യക്തമായി എഴുതിയിട്ടുണ്ട്.

ബോട്ടിലിനും കത്തിനുമൊപ്പം ക്രിസ്പിന്‍ ബെന്റൺ നിൽക്കുന്ന ഫോട്ടോയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.


സമാനമായി ക‍ഴിഞ്ഞ ജനുവരിയിൽ അയർലണ്ടിലെ ഡൂയി പെനിൻസുല ബീച്ചിൽ വെച്ച് ഒരു ദമ്പതികൾ സാഷ എന്ന 11 വയസ്സുകാരിയുടെ ബോട്ടിൽ സന്ദേശം കണ്ടെടുത്തതും വലിയ വാർത്തയായിരുന്നു.

Tags:    
News Summary - 21-year-old message in a bottle travels from Bahamas to England

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.