അമേരിക്കൻ പ്രസിഡന്റിനെ പ്രവചിച്ച് തായ്‌ലൻഡിലെ 'വൈറൽ ഹിപ്പോ' -വിഡിയോ

ബാങ്കോക്ക്: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയിയെ പ്രവചിച്ച് തായ്‌ലൻഡിലെ വൈറൽ കുഞ്ഞു ഹിപ്പോയായ മൂ ഡെംഗ്. ഡെമോക്രാറ്റിക് എതിരാളി കമലാ ഹാരിസിനെ പരാജയപ്പെടുത്തി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആകുമെന്നാണ് തായ്‌ലൻഡിലെ ഖാവോ ഖിയോ ഓപ്പൺ മൃഗശാലയിൽ ഹിപ്പോയുടെ പ്രവചനം.

തിങ്കളാഴ്ച പുറത്തുവന്ന വിഡിയോയിൽ മൃഗശാലയിലെ കുളക്കരയിൽ ട്രംപിന്റെയും കമല ഹാരിസിന്റെയും പേരെഴുതിയ രണ്ട് ഫ്രൂട്ട് കേക്കുകൾ ഒന്നു തിരഞ്ഞെടുക്കാനുള്ള അവസരം നൽകിയപ്പോൾ ട്രംപിന്റെ പേരെഴുതിയ ഫ്രൂട്ടാണ് കുഞ്ഞു ഹിപ്പോ തിരഞ്ഞെടുത്തത്. അതേ സമയം, കൂടെയുണ്ടായിരുന്ന വലിയ ഹിപ്പോ കമല ഹാരിസിന്റെ പേരെഴുതിയ ഫ്രൂട്ട് കേക്ക് കഴിച്ചു.

2024 ജൂലൈ 10-ന് ജനിച്ച മൂ ഡെങ് എന്ന കുഞ്ഞുഹിപ്പോ സാമൂഹ്യമാധ്യമങ്ങളിലെ സെൻസേഷനാണ്. എക്‌സിലും ടിക്‌ടോക്കിലുമായി പുറത്തുവന്ന മൂ ഡെങിന്റെ നിരവധി വിഡിയോകൾ ഇതിനകം വൈറലാണ്. അടുത്തിടെ ഇതിഹാസ നർത്തകൻ മൈക്കൽ ജാക്‌സൻ്റെ ഐതിഹാസിക നൃത്തത്തെ അനുസ്മരിപ്പിക്കുന്ന "മൂൺവാക്കിലൂടെ" മൂ ഡെങ് സമൂഹ്യമാധ്യമങ്ങൾ കൈയ്യടക്കിയിരുന്നു. 

ചരിത്രത്തിെല ഏറ്റവും ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഇന്നാണ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അ​മേ​രി​ക്ക​യി​ലെ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്റാ​കാ​ൻ മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ ക​മ​ല ഹാ​രി​സും മൂ​ന്നാം ത​വ​ണ​യും ഗോ​ദ​യി​ലു​ള്ള മു​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പും മ​ത്സ​ര​രം​ഗ​ത്ത് ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണെ​ങ്കി​ലും അ​വ​സാ​ന​ഘ​ട്ട സ​ർ​വേ ഫ​ല​ങ്ങ​ളി​ൽ ക​മ​ല മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

രാ​ജ്യ​ത്തെ വി​വി​ധ സ​മ​യ സോ​ണു​ക​ളി​ൽ പ്രാ​ദേ​ശി​ക സ​മ​യം ഏ​ഴു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് വോ​ട്ടി​ങ്. നി​ല​വി​ൽ ‘മു​ൻ​കൂ​ർ വോ​ട്ട്’ സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി എ​ട്ടു കോ​ടി​യി​ല​ധി​കം ആ​ളു​ക​ൾ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചൊ​വ്വാ​ഴ്ച ഒ​മ്പ​ത് കോ​ടി പേ​ർ പോ​ളി​ങ് ബൂ​ത്തി​ലെ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലേ​ക്കും 34 സെ​ന​റ്റ് സീ​റ്റി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം​ത​ന്നെ സാ​ധാ​ര​ണ​യാ​യി ഫ​ലം പു​റ​ത്തു​വ​രാ​റു​ണ്ടെ​ങ്കി​ലും, ഇ​ക്കു​റി ഏ​റെ വൈ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Tags:    
News Summary - viral hippo Moo Deng predicts who will win US presidential election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.